Sunday, 2 June 2013

ശുക്രാന്‍ !!!!!

 

വെള്ളിയാഴ്ച്ച

ആഴ്ച്ചയില്‍ ആകെപ്പാടെ കിട്ടുന്ന ഒരു അവധി.... അത് സാദാ  പ്രവാസികളെപ്പോലെ അല്‍പ്പ സ്വല്‍പ്പം കറക്കവും ഷോപ്പിങ്ങും ഒക്കെയായി ഞങ്ങളും കഴിച്ചു കൂട്ടുന്നു..... ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും സുഹൃത്ത് അനസും!!!

ഇത് ഒരു വെള്ളിയാഴ്ച്ചയുടെ കഥയാണ്‌...എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ള വെള്ളിയാഴ്ചയുടെ കഥ!!!! 


24/05/2013


പതിവുപോലെ ഷോപ്പിങ്ങും കറക്കവും എല്ലാം കഴിഞ്ഞപ്പോള്‍  സമയം രാത്രി പത്തു മണി!!

 പകല്‍ മുഴുവന്‍ വണ്ടി ഓടിച്ചു ക്ഷീണിതനായ അനുവിന് ചെറിയ ഒരു ആശ്വാസം കൊടുക്കാന്‍ വണ്ടി ഞാന്‍ ഡ്രൈവ് ചെയ്യുന്നു!!

 

ദമ്മാം സിറ്റിയില്‍ നിന്ന് ഏകദേശം ഇരുപതു കിലോമീറ്റര്‍ ദൂരമേ വീട്ടിലെക്കുള്ളൂ.  ശ്രീശാന്തും കോഴയും ,രഞ്ജിനിയും ക്യൂവും മലയാളി ഹൌസും സദാചാരക്കാരും എന്ന് വേണ്ട കമ്പനി ഓണര്‍ അറബിക്ക്  ജോലിക്കാരോടുള്ള ചിറ്റമ്മ നയത്തെ വരെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് വരുന്നതിനാല്‍ ഹൈവേയില്‍ നിന്ന് വീട്ടിലേക്കു പോകാനുള്ള എക്സിറ്റ് വളരെ അടുത്തെത്തിയതിനു ശേഷമാണ് കണ്ടത്....സ്പീഡ് ട്രാക്കില്‍ നിന്ന് വന്ന അതെ വേഗതയില്‍ ഞാന്‍ എക്സിറ്റ് എടുത്തു. രണ്ടാമത്തെ ട്രാക്കില്‍ കൂടി ചീറി പാഞ്ഞു വന്നിരുന്ന ഒരു വണ്ടി സഡന്‍ ബ്രേക്കിട്ടു പാളി നില്‍ക്കുന്നതും അയാള്‍ എന്‍റെ പിന്നാലെ ചീത്ത വിളിച്ചുകൊണ്ട് വരുന്നതും കണ്ടു ഞാന്‍ അനുവിനോട് ചോദിച്ചു.

അളിയാ , എന്ത് ചെയ്യണം ?.

 

അനസ്  : ഒന്നും നോക്കണ്ട . കത്തിച്ചു വിട്ടോ .

 

കേള്‍ക്കേണ്ട താമസം മൈക്കേല്‍ ഷൂമാക്കറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അഞ്ചാമത്തെ ഗിയറില്‍ വണ്ടി പായിച്ചു.

ഫോളോ ചെയ്യുന്നവന്‍ വിട്ടു തരുന്നില്ല.... ലോക്കല്‍ റോഡിലൂടെ ഓട്ട മത്സരം ഇനിയും നടത്തിയാല്‍ വണ്ടി വല്ല  മരുഭൂമിയിലും കിടക്കും എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ വണ്ടി സൈഡാക്കി . പിന്നാലെ ഫോളോ ചെയ്ത വണ്ടിയും !!!

 

ഒരു ആജാനുബാഹുവായ സൗദി  വണ്ടിയില്‍ നിന്നിറങ്ങി എന്തൊക്കെയോ അലറി വിളിച്ചുകൊണ്ട് വരുന്നു.

ഞാനും അനുവും വണ്ടിയില്‍ നിന്നിറങ്ങി.

 

സോറി പറഞ്ഞാല്‍ അടി കിട്ടും എന്നുള്ള അവസ്ഥ. എങ്കിലും ഒരു സോറി പറഞ്ഞു തുടങ്ങി. ഭാഗ്യം അയാള്‍ അടിച്ചില്ല. പുള്ളിക്ക് എന്‍റെ ഇക്കാമയും (ഐ.ഡി കാര്‍ഡ്) ലൈസെന്‍സും കാണണം. ആള്‍ മിനിസ്ട്രി ജോലിക്കാരന്‍ ആണെന്നും പറഞ്ഞു ഒരു ഐ.ഡി കാര്‍ഡും കാണിച്ചു. എന്‍റെ സകല ഗ്യാസും പോയി. ലൈസെന്‍സ് ഇല്ലാതെ ആണ് വണ്ടി ഓടിച്ചതെന്നു ഈ കാലമാടനോട് ഞാന്‍ എങ്ങനെ പറയും. ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.... ഫ്രണ്ടിനു  സുഖമില്ലാത്തത് കാരണം ഓടിച്ചതാണെന്നും പെട്ടന്ന് എക്സിറ്റ് എത്തിയത് കണ്ടില്ലെന്നും...


ലൈസെന്‍സ് എടുക്കാന്‍ അപേക്ഷ കൊടുത്തിട്ടേ ഉള്ളെന്നു മനസ്സിലാക്കിയപ്പോള്‍ ആളുടെ മട്ടും ഭാവവും മാറി. പോലീസിനെ വിളിക്കുമത്രേ. ഞാന്‍ വേഗം സ്പോണ്‍സറിനെ വിളിച്ചു വിവരം പറഞ്ഞു. ആള്‍ സംസാരിക്കാം എന്നേറ്റെങ്കിലും നമ്മുടെ കഥാ നായകന്‍ ഫോണ്‍ പോലും മേടിക്കാന്‍ കൂട്ടാക്കിയില്ല.... അയാള്‍ പോലീസിനെ വിളിച്ചു. അറബി അത്ര പിടിയില്ലെങ്കിലും അയാള്‍ പറഞ്ഞത് ഇതൊക്കെയാണ്.  

"ലൈസെന്‍സ് ഇല്ലാതെ സ്പീഡില്‍ വണ്ടി ഓടിച്ചു , അയാളെ കൊല്ലാന്‍ ശ്രമിച്ചു , ഇപ്പോള്‍ വെറുതെ വിട്ടാല്‍ ഇവന്‍ ആരെയെങ്കിലും കൊല്ലും.അത്രയ്ക്ക്അപകടകാരിയാണ്.ജയിലില്‍ ഇട്ടു നമ്മുടെ നാട്ടിലെ നിയമം എന്താണെന്ന് മനസ്സിലാക്കി കൊടുക്കണം ".....


ഞാന്‍ അനസിനെ നോക്കി. അവന്റെ മുഖത്ത് രക്ത ഓട്ടം ഉണ്ടായിരുന്നതിന്റെ ഒരു തെളിവ് പോലും ബാക്കി ഉണ്ടായിരുന്നില്ല!! അവന്‍ ദയനീയമായി എന്നെ നോക്കി!!


അവസാന കയ്യായി ഞാന്‍ അയാളോട് എനിക്കറിയാവുന്ന ഭാഷയില്‍ ക്ഷമ ചോദിച്ചു. എന്നെ കാത്ത് ഒരു കുടുംബം നാട്ടില്‍ കാത്തിരിക്കുന്നെന്നും വെക്കേഷന്‍ അടുത്തെന്നും പോലീസിനെ വിളിക്കരുതെന്നും കരഞ്ഞു പറഞ്ഞു നോക്കി!!


എവിടെ!!!!!  

നീ എന്നെ കൊല്ലാന്‍ നോക്കി...നിന്നെ ഞാന്‍ വെറുതെ വിടില്ല... സൗദി നിയമം എന്താണെന്ന് നീ അറിയണം. ഒരു മാസം ജയിലില്‍ കിടക്ക്‌....അപ്പോള്‍ പഠിക്കും...

[[ ഏതോ മലയാള സിനിമയില്‍ സലിം കുമാര്‍ പറയുന്ന ഡയലോഗ് ആ ടെന്‍ഷന്‍ പിടിച്ച സമയത്തും ഓര്‍മ്മയില്‍ മിന്നി മറഞ്ഞു – “സവൂദി അറേബ്യയാണ് രാജ്യം.ശരിയത്താണു കോടതി!!!! ]]


ദൂരെ നിന്നും പോലീസ് വണ്ടി വരുന്നത് കണ്ടു... ഞാന്‍ അയാളെ അവസാന പ്രതീക്ഷയില്‍ ഒന്നും നോക്കി നോക്കി.... ഒരു ഗ്രാം മനുഷ്യത്വം പോലും ആ മുഖത്ത് ഞാന്‍ കണ്ടില്ല!!!
ഞാന്‍ എനിക്ക് സംഭവിക്കാന്‍ പോകുന്ന വിധിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തു...മകന്‍ നാട്ടില്‍ വരുന്നതും കാത്തിരിക്കുന്ന അമ്മ , പപ്പ, പെങ്ങള്‍ ..അങ്ങനെ നിരവധി മുഖങ്ങള്‍ കണ്മുന്നില്‍ മിന്നി മറഞ്ഞു. കയ്യിലിരുന്ന ഫോണും പണവും എല്ലാം അനസിനെ ഏല്‍പ്പിച്ചു. അത് വാങ്ങുമ്പോള്‍ അവന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു!!! വീട്ടില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ നെറ്റ് കട്ടായി കിടക്കുവാ..ശരിയായിട്ടു വിളിക്കും എന്ന് പറഞ്ഞേക്കാന്‍ അവനോടു പറഞ്ഞു... ആര്യാസ് ഹോട്ടലിലെ പ്രതിമയെപ്പോലെ അവന്‍ തലയാട്ടി!!!

പോലീസ് വാഹനം എത്തി. അറബികള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തം ,ഉമ്മകൊടുക്കല്‍ എന്നിവ എല്ലാം കഴിഞ്ഞു അയാള്‍ എന്നെ ചൂണ്ടി പൊടിപ്പും തൊങ്ങലും വെച്ച് എല്ലാം വിവരിക്കുന്നു! കൊലപാതക ശ്രമത്തിനു കേസ് എടുക്കണം എന്നാണു അയാളുടെ ആവശ്യം.

പോലീസുകാര്‍ രണ്ടുപേര്‍ ഉണ്ട്. പയ്യന്മാരാണ്‌.. ഞാന്‍ എന്‍റെ ഭാഗം ന്യായീകരിച്ചു. ആക്സിടന്റ്റ് ഒന്നും പറ്റിയിട്ടില്ലെന്നും വേണമെങ്കില്‍ രണ്ടു വണ്ടികളും പരിശോധിക്കാമെന്നും ഫ്രണ്ടിനു സുഖമില്ലാത്തത് കാരണം ഓടിച്ചതാണെന്നും ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് സൗദി അറേബ്യയില്‍ എത്ര വല്യ കുറ്റമാണെന്ന് അറിയാമെന്നും ചെയ്തുപോയ തെറ്റില്‍  പശ്ചാത്തപിക്കുന്നെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.


അവര്‍ രണ്ടു വണ്ടിയും പരിശോധിച്ചു. ഒരു പോറല്‍ പോലും ഇല്ല.അയാള്‍ വീണ്ടും നമ്മുടെ നാടിന്റെ നിയമം എന്താണെന്ന് ആ ഇന്ത്യക്കാരനെ അറിയിച്ചു കൊടുക്കണം എന്ന ഒറ്റ പോയിന്റില്‍ കടിച്ചു തൂങ്ങുകയാണ്. പോലീസുകാര്‍ എന്തൊക്കെയോ അയാളോട് സംസാരിച്ചു  സലാം കൊടുത്ത് പറഞ്ഞയച്ചു. കാറില്‍ കയറുമ്പോള്‍ അയാളുടെ മുഖത്ത് കണ്ട സംതൃപ്തിയില്‍ നിന്ന് ഒന്ന് തീര്‍ച്ചയായിരുന്നു. ഈ വെള്ളിയാഴ്ച   എന്‍റെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ പോകുന്നു!


പോലീസുകാര്‍ രണ്ടുപേരും  വണ്ടിയില്‍ കയറി ഇരുന്നു. എന്നെ അടുത്തേക്ക് വിളിപ്പിച്ചു . മറ്റെയാള്‍ (പരാതിക്കാരന്‍) വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി പോകാന്‍ തയ്യാറെടുക്കുന്നു!!. ഞാന്‍ പോലീസ് വണ്ടിയുടെ അടുത്തേക്ക് ചെന്നു. ബാക്ക് സീറ്റിലേക്ക് നോക്കി. അതൊരു കൊച്ചു ജയില്‍ ആണ്. ചുറ്റും വല കെട്ടിയ ഒരു കൂട്! അതില്‍ കയറ്റിയാണ് എന്നെ ജയിലിലേക്ക്  കൊണ്ടുപോകാന്‍ തുടങ്ങുന്നത്!

എന്തും നേരിടാനുള്ള മനശക്തി ആ സമയത്തിനുള്ളില്‍ കൈ വന്നെങ്കിലും ഒരിക്കല്‍ കൂടി എന്‍റെ നിസ്സഹായാവസ്ഥ അവരോടു ഞാന്‍ പറഞ്ഞു നോക്കി. വെക്കേഷന്‍ അടുത്തിരിക്കുകയാണെന്നും കേസാക്കരുതെന്നും അപേക്ഷിച്ചു...അതൊക്കെ പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!!


പോലീസുകാര്‍ രണ്ടു പേരും ഒന്നും മിണ്ടുന്നില്ല. അവര്‍ പരാതിക്കാരനായ സൗദി  വണ്ടിയില്‍ കയറി പോകുന്നതും നോക്കി ഇരിക്കുകയാണ്!!


അയാളുടെ വാഹനം അകലേക്ക്‌ മറഞ്ഞപ്പോള്‍ പോലീസുകാര്‍ രണ്ടും എന്നെ നോക്കി.അതിലൊരാള്‍ പറഞ്ഞു. സൗദി അറേബ്യയില്‍ ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുക എന്നുള്ളത് ധൈര്യം എന്നതിലുപരി മണ്ടത്തരം ആണ്. എന്തെങ്കിലും അപകടം പറ്റിയാല്‍ പിന്നെ നിനക്ക് ഇന്ത്യ കാണാം എന്നുള്ള മോഹം വേണ്ട. പിന്നെ എന്തൊക്കെയോ അയാള്‍ പറഞ്ഞു.. എല്ലാം ശരി വച്ച് കൊണ്ട് ,  എല്ലാം  നഷ്ടപ്പെട്ടവനെ പോലെ  ഞാന്‍ നിന്നു. പെട്ടന്ന് ആ പോലീസുകാരന്‍ എന്‍റെ ഐ.ഡി കാര്‍ഡ് മടക്കി തന്നിട്ട് പറഞ്ഞു.


 "കൂട്ടുകാരനോട് വണ്ടി എടുക്കാന്‍ പറ.ലൈസെന്‍സ് കിട്ടാതെ ഇനി മേലില്‍  വണ്ടി എടുക്കരുത്. നാട്ടില്‍ പോകാറായി എന്നല്ലേ പറഞ്ഞത്. ഞങ്ങളുടെ നാട്ടിലെ ജയിലില്‍ കിടക്കുക എന്ന് പറയുന്നത് അത്ര രസമുള്ള ഏര്‍പ്പാടല്ല" !!!


എനിക്ക് അയാള്‍ പറയുന്നത് വിശ്വസിക്കാന്‍ പറ്റിയില്ല.. ജീവന്‍ തിരിച്ചു കിട്ടിയത് പോലെ. ഞാന്‍ അനുവിനെ നോക്കി. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.കൂട്ടത്തില്‍ നല്ല വെയിലത്ത്‌ പെയ്യുന്ന മഴ പോലെ ഒരു പുഞ്ചിരിയും!!!


ആ പോലീസുകാരന്റെ കയ്യില്‍ പിടിച്ചു ആദ്യമായി മനസ്സു നിറഞ്ഞു  ഞാന്‍ പറഞ്ഞു 

“ ശുക്രാന്‍!! ” (
Thank You)

പല സന്ദര്‍ഭങ്ങളില്‍ പലരോടു ആ വാക്ക് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ശരിയായ അര്‍ഥം എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് ഈയൊരു സംഭവമാണ്. അയാള്‍ എന്നെ ഒരു പെറ്റികേസുപോലും ചാര്‍ജ് ചെയ്യാതെ വെറുതെ വിട്ടതിനു കാരണം അങ്ങ് ദൂരെ കേരളത്തില്‍ എന്‍റെ വരവിനായി കാത്തിരിക്കുന്ന അമ്മയുടെ പ്രാര്‍ത്ഥന മാത്രമാണെന്ന് ഞാന്‍ അറിയുന്നു!!

എത്ര നന്ദി പറഞ്ഞാലും മതി വരില്ല ആ പോലീസുകാരനോട്‌.
പ്രാര്‍ഥനകളില്‍ ആ പോലീസുകാരനേയും ഞാന്‍ ഓര്‍ക്കുന്നു എന്നും!!.

അയാള്‍ക്ക്‌ ഇതൊരു ചെറിയ സംഭവം മാത്രമാവാം. പക്ഷെ എനിക്ക് തിരിച്ചു കിട്ടിയത് എന്‍റെ ജീവിതമാണ്!!!

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്
മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ‘താങ്ക് യൂ’ എന്ന പേരില്‍  
ബ്ലോഗിംഗ് മത്സരം  സംഘടിപ്പിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് ആ നന്മ നിറഞ്ഞ പോലീസുകാരന്റെ മുഖമാണ് . ഈ സംഭവം ഇവിടെ  കുറിച്ചിടുന്നു..അറബി അല്ലാതെ വേറൊരു ഭാഷയും അറിയാത്ത ആ പോലീസുകാരന്‍ ഇത് വായിക്കില്ല...എന്ന ഉത്തമബോധത്തോട് കൂടി!!

 

 
PS  :"താങ്ക് യൂ" എന്ന മലയാളം സിനിമയുടെ പ്രചാരണാര്‍ത്ഥം   
ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവരോടൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  നടത്തുന്ന മത്സരത്തിനുവേണ്ടിഎഴുതിയത് !!

ഗ്രൂപ്പിനെ പറ്റിയും "താങ്ക് യൂ" സിനിമയെ പ്പറ്റിയും കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക-


മലയാളം ബ്ലോഗേഴ്‌സ്       


'താങ്ക് യൂ' സിനിമ               

66 comments:

 1. :) വായിച്ചില്ല !
  ഇത് വെടി വഴിപാട് ...........

  ReplyDelete
 2. കൊള്ളാം മകാനേ ..കലക്കി !
  പാവം അവന്‍ ....കരഞ്ഞു !!
  അസ്രൂസാശംസകള്‍ ..

  ReplyDelete
  Replies
  1. :) ശുക്രാന്‍ ഹബീബീ!!!

   Delete
 3. താങ്ക് യൂ ഫോർ ഷെയറിംഗ് ലിബീ...
  നന്നായിരിക്കുന്നൂ വിവരണം..

  ReplyDelete
  Replies
  1. ശുക്രാന്‍ അന്‍വര്‍ ഇക്കാ :)

   Delete
 4. സൂപ്പര്‍ ..ഓരോ വരി വായിക്കുമ്പോഴും എനിക്ക് ചങ്കിടിച്ചു

  ReplyDelete
  Replies
  1. അപ്പൊ....ആ സമയത്തെ എന്‍റെ ചങ്കിടിപ്പ് ഒന്ന് ആലോചിച്ചു നോക്കിക്കേ... :)

   Delete
 5. kidilan ..........
  orikkalum marakkatha oru velliyazcha :)

  ReplyDelete
 6. ലൈസന്‍സില്ലാതെ വണ്ടിയോടിക്ക്യേ.....!
  അതും സൌദീല്...!!
  സൌദിയാ രാജ്യം, ശരീഅത്താ നിയമം!!

  ReplyDelete
  Replies
  1. ഹോ....ഓര്‍മ്മിപ്പിക്കാതെ അജിത്തേട്ടോ....

   Delete
 7. ഇത് കലക്കീടാ കോപ്പേ,...!!

  ശെരിക്കും നിങ്ങടെ കൂടെ സഞ്ചരിച്ച പോലെ ഒരു തോന്നല്‍,... വിവരണം നന്നായി.

  ReplyDelete
  Replies
  1. താങ്ക്സ് മച്ചാ :)

   Delete
  2. ശെരിയാ.കൂടെ യാത്ര ചെയ്തത് ഞാനായിരുന്നോ എന്നൊരു തോന്നല്‍.

   Delete
 8. മച്ചൂ.... നിന്റെ ബ്ലോഗില്‍ വന്നു വായിച്ചു പോകുന്നതല്ലാതെ ഇതുവരെ കമന്റ്‌ ഇടാന്‍ നിക്കാറില്ല... എന്നാല്‍ ഇന്നൊരു കമന്റ്‌ ഇടാതെ എങ്ങനാടാ ഉവ്വേ പോകുന്നേ... അത്രയ്ക്ക് സുന്ദരന്‍ എഴുത്തല്ലിയോ...! ശരിക്കും ആ രംഗങ്ങള്‍ മനസ്സില്‍ അങ്ങിനെ തെളിഞ്ഞു വന്നു ... നീ ഇനിയും ഗൌരവമായി എഴുത്തിനെ സമീപിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു ലിബിച്ചാ ..!

  ReplyDelete
  Replies
  1. :) അതിക്രമിച്ചിരിക്കുന്നു....എന്ന് എനിക്കും തോന്നായ്ക ഇല്ല...

   അക്രമം ആകുമോ എന്ന് കരുതി....ഒന്ന് പിന്‍വലിഞ്ഞു നിന്നതല്ലേ :)

   Delete
 9. ഒരു സിനിമ കണ്ടത് പോലെ വായിച്ചെന്‍റെ ഇച്ചായോ.... ഇനിയെങ്ങാനും ആണ്ടിനും സംക്രാന്തിക്കും മാത്രം എഴുതാന്‍ നിന്നാല്‍ അമ്മച്ചിയാണേ നേര് നാട്ടില്‍ നിന്ന് എങ്ങാനും കണ്ടുപോയാല്‍ അന്ന് ഞാനിച്ചായനെ തട്ടും...

  ഇനിയും പോരട്ടെ...

  ReplyDelete
  Replies
  1. ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന നീയാണ് സംഗീ , ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കാന്‍ പരോക്ഷമായി എനിക്ക് പ്രേരണ ആയത് :p

   പോലീസ് പിടിച്ചാ....ഞാന്‍ പറഞ്ഞു കൊടുക്കും...ട്ടാ.... ;)

   Delete
  2. സൌദി പോലീസ് ആണെങ്കില്‍ പറഞ്ഞു കൊടുത്തോ.. ഇവിടെ പറയണ്ട.... ഞാന്‍ പുറത്തു പോയാല്‍ ഹെല്‍മെറ്റ്‌ ഇട്ടു തന്നെ വണ്ടി ഓടിക്കും ബട്ട്‌ ഒണ്‍ലി സൂപ്പര്‍ ബൈക്ക്സ്............ ;)

   Delete
 10. ലൈസൻസില്ലാതെ വണ്ടിയോടിക്കാൻ ഇതെന്താ കേരളമോ??

  ഉദ്യോഗജനകമായ വിവരണം

  താങ്ക് യൂ

  ReplyDelete
  Replies
  1. കേരളത്തില്‍ ആയിരുന്നേല്‍ നൂറു രൂപാ മടക്കി വെച്ച് കൊടുത്താല്‍ സംഭവം കഴിഞ്ഞു.... ഇങ്ങനെ നിന്ന് വിയര്‍ക്കേണ്ട കാര്യമുണ്ടോ? :)

   Delete
 11. Machuuu polichuu.... entha ithine patti parayka.... nee entem koode class mate aanennu ivide parayan njan abhimanikkunnu....allla annathe padippistine kurichu parayathe vallalloo.....keep goin on dear mate with your gifted talent. ......

  ReplyDelete
  Replies
  1. ശുക്രാന്‍ അളിയോ.... :)

   Delete
 12. Machuuu polichuu.... entha ithine patti parayka.... nee entem koode class mate aanennu ivide parayan njan abhimanikkunnu....allla annathe padippistine kurichu parayathe vallalloo.....keep goin on dear mate with your gifted talent. ......

  ReplyDelete
 13. ഇങ്ങനെയും പോലിസുകാരുണ്ടാകുമോ സൗദിയിലൊക്കെ....വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നുന്നു....
  നല്ല വിവരണം..നേരിട്ട് കാണുന്ന ഫീലിംഗ്..!!!

  ReplyDelete
  Replies
  1. ഈ സംഭവത്തിനു മുന്‍പ്....

   എനിക്കും വിശ്വാസമില്ലായിരുന്നു... :)

   ഇപ്പൊ പോലീസുകാരെ കണ്ടാല്‍ പേടി ഒന്നും തോന്നാറില്ല :)

   Delete
 14. അനുഭവ കഥ കൊള്ളാം അസ്സലായി

  ReplyDelete
  Replies
  1. "താങ്ക് യൂ " കൊമ്പന്‍ ചേട്ടോ...

   Delete
 15. ഒരു ശുക്രാനൊക്കെ ഇത്ര വെലയോ ..ഹി ഹി

  ReplyDelete
  Replies
  1. ചില ശുക്രാന് വിലമതിക്കാനാവില്ല :)

   Delete
 16. നമുക്കൊക്കെ അത് തന്നെ വേണം...

  ReplyDelete
 17. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.കൂട്ടത്തില്‍ നല്ല വെയിലത്ത്‌ പെയ്യുന്ന മഴ പോലെ ഒരു പുഞ്ചിരിയും!!!
  good work.

  ReplyDelete
 18. വാഹ് .. നല്ല ടച്ചിംഗ് കഥ.. ഉള്ളിൽ കൊണ്ടു.. ഭാവുകങ്ങൾ..:)

  ReplyDelete
  Replies
  1. ഫിറൂ.... നന്ദി മച്ചാ :)

   Delete
 19. ഹോ.. വല്ലാത്തൊരു താങ്ക് യൂ തന്നെ ..!!


  ജയസൂര്യ അവാര്ഡ് എടുത്തു കയ്യിൽ തെരുമല്ലോ ലിബിച്ചാ..

  -Lev Yashin-

  ReplyDelete
  Replies
  1. ആ പോലീസുകാരന്‍ അവാര്‍ഡ് തരാഞ്ഞത് കാര്യമായെന്നു കരുതി ഇരിക്കുമ്പോഴാ ;)

   Delete
  2. ഒരു ഗോമെടി എടുത്തു വീശണം ലിബിച്ചൻ .. അല്ല പിന്നെ !!

   Delete
 20. മുന്താസ്....അന..തരീക്ക്,,വണ്ടി...ഓടിക്കല്‍ മാഫി.....ഓക്കേ....യാനീ...
  നല്ല കഥ ലിപി...നല്ല വായനാനുഭവം.

  ReplyDelete
  Replies
  1. അന ജദീദ്!!

   വല്ലാഹി അന മാഫി മാലൂം വണ്ടി ഓടിക്കല്‍....

   ന്നെ....ബെര്‍തെ വിടണം സുര്‍താ...... :D

   ശുക്രാന്‍ മുകേഷ്!!!

   Delete
 21. ശരിക്കും വിഷമിപ്പിച്ചു കളഞ്ഞല്ലോ ലിബി!
  വണ്ടി, പെണ്ണ്, ഇതു രണ്ടിനെ പ്രതിയും അറബികളോട് ഉടക്കാന്‍ പോകരുത് എന്നാണ് മൂത്തോരു പറഞ്ഞു തന്നിരിക്കുന്നത്.

  മാസിലുപിടിക്കാതെ വെറും "ഒരു മാപ്പില്‍" എന്തിരിക്കുന്നു എന്നത് പലര്ക്കും അറിയില്ല.

  ReplyDelete
  Replies
  1. ഒരു "മാപ്പിലും നന്ദിയിലും" എന്തിരിക്കുന്നു എന്ന് ഈ സംഭവത്തിന്‌ മുന്‍പ് എനിക്കും അറിയില്ലായിരുന്നു... ജോസേട്ടാ.... :)


   ശുക്രാന്‍ !!

   Delete
 22. ലൈസന്സില്ലാതെ വണ്ടി ഓടിക്കുന്ന വീരാ -- ശുക്രൻ ... ശുക്‌രിയാ :) .. രസമുള്ള അനുഭവം --

  ReplyDelete
  Replies
  1. ശുക്രന്‍ ശിഹാബ് ഭായ് :)

   Delete
 23. ശുക്രന്‍ എന്നാ ആദ്യം വായിച്ചത :(. കഥ നടന്നത് തന്നെയോ മാഷെ? നന്നായി അവതരിപ്പിച്ചിരിക്കുന്നു....

  ReplyDelete
 24. അറിയാതെ ദൈവത്തെ സ്തുതിച്ചു പോകും ചിലപ്പോള്‍..
  കെടുക്കട്ടെ എന്റെ വകയും ഒരു ശുക്രന്‍ ആ നല്ല പോലീസുകാരന്..

  ReplyDelete
  Replies
  1. :) നന്ദി അഷ്‌റഫ്‌ ഇക്കാ...

   ഒപ്പം വിജയത്തിന് അഭിനന്ദനങ്ങളും!!

   Delete
 25. നല്ല പോസ്റ്റ് , ലിബീ!

  വിഷയം 'താങ്ക്യൂ' ആയതുകൊണ്ട് മാത്രം രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. അത് സസ്പെന്‍സ് കുറച്ചു എന്നതൊഴിച്ചാല്‍ വേറെ ഒരു കുറ്റവും പറയാനില്ല.

  ReplyDelete
  Replies
  1. താങ്ക് യൂ....അച്ചായാ....

   Delete
 26. ലിബ്യെ ... കയ്ചിലായി ല്ലേ ..... :)

  ReplyDelete
  Replies
  1. കയ്ചിലായി....മോനെ...

   ഹോ...ഒന്നും പറയണ്ട!! ;)

   Delete
 27. അല്ല ലിബിയെ നീ ഇപ്പോഴേലും ലൈസെന്‍സ് എടുത്തോ....!!!!!!? നിന്നെ കാര്യം നമ്മള്‍ ഇട്ടു പന്ത് തട്ടുമെങ്കിലും നീ വിഷമിച്ചത് വായിച്ചപ്പോ ശരിക്കും വിഷമം ആയി .നല്ല അവതരണം .പച്ചയായ ജീവിത അനുഭവങ്ങള്‍ നിഷേധിക്കാനാവില്ല എന്ന് നിന്റെ ഈ രചനയുടെ വിജയം വിളിച്ചോതുന്നു അഭിനന്ദനങള്‍ ഡിയര്‍ ബ്രദര്‍ ......

  ReplyDelete
  Replies
  1. ഇപ്പോഴും വണ്ടി ഓടിക്കുന്നു....വിത്ത്‌ ഔട്ട്‌ ലൈസന്‍സ്...

   അവിടെ വരെ പോകാനുള്ള സമയം കിട്ടണ്ടേ... :)

   Delete
 28. ഇവിടേ ലൈസൻസ് ഇല്ലാതെ വണ്ടീയോടിച്ച് അപകടത്തിൽ പെട്ടാൽ പിന്നേ പൊടിപോലുമില്ലാ കണ്ടുപിടിക്കാൻ എന്ന അവസ്ഥയാവും,അപ്കടം നമ്മളങോട്ട് ചെന്നിടിക്കണമെന്നില്ലാ ഇങോട്ട് വന്നാലും സ്വാ... ഹാാ... സമയമില്ലാ എന്നതൊരു മുട്ടാപ്പോക്ക് പറച്ചിൽ മാത്രം, കഴിഞ്ഞ ദിവസം മ്മളേ ചങായി ഫാമിലി സഹിതം മക്കേലോട്ട് പോവുന്ന വഴി ഒരു മിസ്രി കൂട്ടുകാരന്റ് വണ്ടീക്ക് പുറകിൽ വന്നു സ്നേഹം പ്രകടിപ്പിച്ചു :( പടച്ചോന്റ് കാവലുകൊണ്ട് ആർക്കും അപകടത്തിൽ പരിക്കുകളൊന്നുമില്ലാ അൽഹംദുലില്ലാഹ്... അതുപോലെ വോറൊരു കൂട്ടുകാരന്റ് റൂം മേറ്റ് മലപ്പൊറത്തുകാരൻ റാബക്കിൽ വെച്ച് വാനും ട്രെയി്ലറും തമ്മിൽ മുട്ടി ഓനിപ്പോ ജിദ്ദേലെ ഹോസ്പിറ്റലിൽ ബില്ലടക്കാൻ കാശില്ലാതെ കിടപ്പുണ്ട്... ഓന്റ് വണ്ടിക്കും ഓനും ഇൻഷുറൻസില്ലാ :( അപ്പോ ലൈസൻസ് മാത്രം പോരാ ഫുൾ കവർ ഇൻഷുറൻസ് കൂടേ വേണം.... നമ്മൾ ശ്രദ്ധിച്ചാൽ നമ്മളേ കുടുംബക്കാർക്കും കെട്യോൾക്കും കുട്യേൾക്കും ഒക്കെ നമ്മളെ കാണാം... ഇല്ലെങ്കിൽ കനിവും കാത്തിരിക്കേണ്ടീ വരും... അതുകൊണ്ട് സഹോദരാ ലൈസൻസ് ഉടനേ നേടൂക....

  ReplyDelete
  Replies
  1. :) അപ്ലൈ ചെയ്തു....

   ഉടന്‍ എടുക്കും !!!

   Delete
 29. ഇത് സൂപ്പര്‍..!!,..!!

  എഴുത്ത് എന്ന് പറഞ്ഞാല്‍ ഇങ്ങിനെ എഴുതണം..!!
  ദേ..!! രോമം ഇപ്പോഴും എഴുന്നേറ്റു നില്‍ക്കുന്നു.
  ശര്യാവൂലേ?...
  ഇതിനു എന്‍റെ വക 'മിയ-മിയ' മാര്‍ക്ക്.

  അഭിനന്ദനങ്ങള്‍ (y)

  ReplyDelete
 30. കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

  ReplyDelete