Friday 17 January 2014

~ മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍ ~


ഭാഗം 1 !!

-----------

നിര്‍ത്താതെയുള്ള ഫോണ്‍ വിളിയാണ് അന്നെന്നെ ഉണര്‍ത്തിയത്...
ടേബിള്‍ ലാംബ് ഓണ്‍ ചെയ്ത് സമയം നോക്കി.. ഒന്നര മണി .

ഫോണ്‍ വീണ്ടും റിംഗ് ചെയ്ത് തുടങ്ങി...

അരുള്‍മണി ആണ്.. കമ്പനിയിലെ തമിഴ്നാട്ടുകാരന്‍ എന്‍ജിനീയര്‍.

അറ്റന്‍ഡ് ചെയ്തു..

എന്നടാ...അരുള്‍...എന്നാച്ച്‌?..

അണ്ണാ , നാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വന്തിട്ടിരുക്ക്..ഇന്ത ടാക്സി ഡ്രൈവര്‍ക്ക് എവ്വ്ളവു സൊല്ലിയിട്ടും നമ്മ അക്കോമഡേഷന്‍ ഏരിയ പുരിയമാട്ടിങ്കിത്..നീങ്ക കൊഞ്ചം അവങ്കിട്ടെ പേശി പാരങ്കളെ!...

മം... അവന്‍ ജിദ്ദയില്‍ നിന്ന് വരുന്നവഴിയാണ്... അവിടുത്തെ പ്രോജെക്റ്റ്‌ കഴിഞ്ഞു.. ഹിന്ദിയുടെ എ.ബി.സീ.ഡി അറിയാതെ അവനെങ്ങനെ ആ ടാക്സിക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍...

ടാക്സിക്കാരനോട് സംസാരിച്ചു അക്കോമഡേഷന്‍റെ ഏകദേശം അടുത്തെത്തിച്ചു !!...ഇനി പാടാണ്... ഈ ഗലിയിലേക്ക് ഒരു പുതിയ ആള്‍ക്ക് വഴി പറഞ്ഞു കൊടുത്ത് കൊണ്ടുവരാന്‍ സാമാന്യം നല്ല രീതിയില്‍ ബുദ്ധിമുട്ടേണ്ടിവരും ...അതും ഈ പാതിരായ്ക്ക് !!..

അവരോടു ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്ത് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു..

എഴുനേറ്റു ലൈറ്റ് ഇട്ടുനോക്കി... അനസ് നല്ല ഉറക്കത്തില്‍ ആണ് !!

ഒന്നിച്ചിരുന്നു സിനിമ കണ്ടിട്ട് ഞങ്ങള്‍ കിടന്നിട്ടു അധികം നേരം ആയിരുന്നില്ല...

എന്‍റെ ഉറക്കമോ പോയി...അവന്റെം കൂടി കളയണ്ട എന്ന് കരുതി വണ്ടിയുടെ ചാവിയും എടുത്ത് ഞാന്‍ ഇറങ്ങി...

അതും ഒരു ഡിസംബര്‍ മാസമായിരുന്നു...

നല്ല തണുപ്പും മഞ്ഞും !!..

വണ്ടിയുടെ ഗ്ലാസ് എല്ലാം മഞ്ഞുകൊണ്ട് മൂടിയിരുന്നതിനാല്‍ റോഡ്‌ മങ്ങിയേ കാണാമായിരുന്നുള്ളൂ.....

അവര്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളൂ....

ഗലിയില്നിന്നു പുറത്തുകടന്നു അവര്‍ നില്‍ക്കുന്ന റോഡിലേക്കുള്ള കട്ടിംഗ് എടുത്തു..

അല്‍പ്പം മുന്‍പോട്ടു പോയി...

പെട്ടന്നാണ് അത് കണ്ടത്...

റോഡിന്റെ ഒത്ത നടുക്ക് ...ഒരു കമ്പ് നാട്ടിവച്ചിരിക്കുന്നു.

സൂക്ഷിച്ചു ഒന്നുകൂടി നോക്കിയപ്പോ കണ്ടു.....
ആ നാട്ടിവെച്ച കമ്പിനടുപ്പുറത്തു ഒരു വലിയ കുഴി..

മഞ്ഞാല്‍ മൂടപ്പെട്ട ഫ്രണ്ട് ഗ്ലാസിലൂടെ ഞാന്‍ അത് കണ്ടുമനസ്സിലാക്കി വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു !!

സഡന്‍ ബ്രേയ്ക്കിനും രക്ഷപെടുത്താനായില്ല....
നിയന്ത്രണം വിട്ടു വണ്ടി നേരെ കുഴിയിലേക്ക് !!
സാമാന്യം നല്ല സ്പീഡില്‍ വന്നിട്ട് പെട്ടന്ന് ബ്രെയ്ക്ക് ഇട്ടതു കാരണം ആവാം വണ്ടി സ്കിഡ്‌ ആയി മുന്‍വശം എങ്ങനെയോക്കെയോ കുഴിയുടെ മറുഭാഗത്തെത്തി !!

പാതി ഭാഗം കുഴിയില്‍...

ഇതിനിടയില്‍ അകത്തു സീറ്റ് ബെല്‍റ്റ്‌ ഇടാതിരുന്ന ഞാന്‍ സീറ്റില്‍ ഇരുന്നു ആടി ഉലയുന്നുണ്ടായിരുന്നു..
തല ചെന്നിടിച്ചു ഫ്രണ്ട് ഗ്ലാസ് പൊട്ടി..
സ്റ്റിയറിംഗ് വീലില്‍ ചെന്നിടിച്ചു എന്‍റെ മൂക്കും !!

വണ്ടി എങ്ങനെയൊക്കെയോ എവിടെയോ തട്ടി നിന്നു !!
അകത്തു ഞാനും !!

ആകെ ഒരു മരവിപ്പ് !!...

മൂക്കിനകത്തു കൂടി പുഴു ഇഴയുന്നത് പോലെ.... !!

അത് തൊട്ടുനോക്കി രക്തം ആണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും എന്‍റെ ബോധം മറഞ്ഞിരുന്നു !!

          

                                                          ~~~~*~~~~

ഭാഗം 2 !!

------------

എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല...

ബോധം വരുമ്പോഴും ആരും സംഭവ സ്ഥലത്ത് എത്തിയിരുന്നില്ല...

ആ തണുപ്പത്ത് നട്ട പാതിരായ്ക്ക് ആര് വരാന്‍?..

മൂക്കില്‍ തൊട്ടു നോക്കി... ചോര സാമാന്യം നന്നായി തന്നെ പോകുന്നുണ്ട്..

ഡോര്‍ തുറക്കാന്‍ നോക്കി പറ്റുന്നില്ല...
അത് എവിടെയോ ഇടിച്ചു സ്റ്റക്ക് ആയി നില്‍ക്കുന്നു... ഒരു വിധം മറു ഭാഗത്ത്‌ കൂടി ഇറങ്ങി !!
.
വണ്ടി മൊത്തത്തില്‍ ഒന്ന് നോക്കി ..

റിപ്പയര്‍ ചെയ്യുന്നതിലും ഭേദം പുതിയത് വാങ്ങുകയാണ് നല്ലതെന്ന് തോന്നുന്നു !!

ബോഡി മുഴുവന്‍ ഡാമേജ്.
ടയര്‍ നാലും പോയി.
ഫ്രണ്ട് ഗ്ലാസ് പൊട്ടി . അവിടവിടെയായി രക്ത തുള്ളികള്‍ കാണാം.
എന്‍റെ വിലപ്പെട്ട B-ve രക്തം .

കുഴിയില്‍ ചാടിയപ്പോഴേ ബംബര്‍ ,ആക്സില്‍ ഇതിന്‍റെ ഒക്കെ കാര്യത്തില്‍ ഒരു തീരുമാനം ആയിരുന്നു.

അവിടവിടെയായി ഓയില്‍ ഒലിച്ചു കിടക്കുന്നു !!

ആകെ മൊത്തം ടോട്ടല്‍ ഒരു ആക്രിക്കടയിലെക്ക് നോക്കുന്നത് പോലെ !!

നടക്കാന്‍ നോക്കി ..
കാലുകള്‍ വേച്ചു വേച്ചു പോകുന്നു !!.

തല നേരെ നില്‍ക്കുന്നില്ല.. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍..!!!!

കിടുകിടാ വിറയ്ക്കുന്ന തണുപ്പ് !!

കുറച്ചു നേരം അങ്ങനെ അവിടെ നിന്നപ്പോള്‍ ആ വഴി ഒരു അറബി വന്നു.

കുഴിയില്‍ കിടക്കുന്ന വണ്ടിയില്‍ ചാരി നില്‍ക്കുന്ന എന്‍റെ അവസ്ഥ കണ്ടിട്ടാവണം... അയാള്‍ വണ്ടി നിര്‍ത്തി ഓടി ഇറങ്ങി വന്നു.

ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞു .

“സധീക്...മോയ”

അയാള്‍ വന്ന വേഗത്തില്‍ തിരിച്ചോടി വണ്ടിയില്‍ ഉണ്ടായിരുന്ന വെള്ളക്കുപ്പി കൊണ്ടുവന്നു തന്നു.

മടമടാന്ന് കുറെ വെള്ളം കുടിച്ചു.
മുഖം കഴുകി.
മൂക്കിലും ചിറിയിലും തൊടാന്‍ പറ്റുന്നില്ല..
പ്രാണന്‍ പോകുന്ന വേദന 

ചോര അപ്പോഴും നിലയ്ക്കാതെ പോകുന്നു..

അയാള്‍ പോലീസിനെ വിളിച്ചോന്നു ചോദിച്ചു.

ഞാന്‍ ഇല്ലാന്ന് തലയാട്ടി.

അയാള്‍ ഫോണ്‍ എടുത്തു ആംബുലന്‍സ് സര്‍വീസിനെയും പോലീസിനെയും വിളിച്ചു.

പോലീസിനെ വിളിക്കുന്ന കേട്ടപ്പോള്‍ മനസ്സില്‍ പെട്ടന്നൊരു ഇടി വെട്ടിയപോലെ...

“ എനിക്ക് ലൈസന്‍സ് ഇല്ല” !!!!

പോലീസ് വന്നാല്‍ ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതിന് കേസും ജയില്‍ ശിക്ഷയും ഉറപ്പ്.

പോരാത്തതിന് ഇന്‍ഷുറന്‍സും കിട്ടില്ല...
കമ്പനി വണ്ടിയാണ് !!

ആക്രി പോലെ കിടക്കുന്ന വണ്ടി. അത് നന്നാക്കാന്‍ വേണ്ടിവരുന്ന ഭാരിച്ച സംഖ്യ ഓര്‍ത്തപ്പോള്‍ എന്‍റെ തല വീണ്ടും കറങ്ങി !!

ദൂരെ മാറി നിന്ന് പോലീസുകാര്‍ക്ക് ഫോണില്‍ക്കൂടി ആക്സിഡന്റ് ലൊക്കേഷന്‍ പറഞ്ഞുകൊടുത്തുകൊണ്ട് നില്‍ക്കുന്ന ആ അറബിയെ ഞാന്‍ നിസ്സഹായതയോടെ നോക്കി !!


                                                          ~~~~*~~~~


ഭാഗം 3 !!

-----------

അറബി ഫോണിലെ സംസാരം കഴിഞ്ഞതിനു ശേഷം എന്‍റെ അടുത്തേക്ക് വന്നു .

പേടിക്കാനില്ല.. ആംബുലന്‍സ് ഇപ്പൊ എത്തും . പോലീസും !!..

അയാളുടെ വാക്കുകള്‍ എന്നില്‍ വേദന മാറ്റി ഭയം എന്ന വികാരം കോരിയിട്ടു !!...

ക്രിസ്മസ് സ്പെഷ്യലായി വാങ്ങിയ വെള്ള ഷര്‍ട്ടില്‍ മൂക്കില്‍ നിന്ന് വരുന്ന രക്തം നല്ല ഭംഗിയുള്ള ചുവന്ന ഡിസൈന്‍ വരച്ചിരുന്നു.

അതിന്‍റെ ഒരു സൈഡ് കീറി ഞാന്‍ മൂക്കിലെ രക്തപ്രവാഹം തടയാന്‍ ഒരു വിഫല ശ്രമം നടത്തി.

ആ നല്ലവനായ അറബി ആ തണുപ്പത്തും എന്‍റെ കൂടെ നിന്നു. പാവം എതോ അത്യാവശ്യത്തിനു പുറത്തിറങ്ങിയതാവാം ഈ അസമയത്ത്. അതുപോലും അയാള്‍ മറന്നിരുന്നു.

ഒരു പത്തുമിനിട്ടിനുള്ളില്‍ ആംബുലന്‍സ് എത്തി !!.

ഗ്ലൂക്കോസ് കുത്തി വച്ചു. അവര്‍ സ്പിരിറ്റ്‌ പോലുള്ള എന്തോ ദ്രാവകം വെച്ച് എന്‍റെ മുഖം തുടച്ചു. പ്രാണന്‍ പോകുന്ന വേദന. എന്തൊക്കെയോ മരുന്നുകള്‍ തേച്ചു. അഞ്ചു മിനിറ്റ് കിടക്കാന്‍ പറഞ്ഞു.

ചുറ്റുമൊന്നു നോക്കി !!
ഓപ്പറേഷന്‍ റൂമില്‍ കയറിയത് പോലെ.

നമ്മുടെ നാട്ടിലെ ആംബുലന്‍സുകള്‍ മാത്രം കണ്ടിട്ടുള്ള എനിക്ക് അതൊരു പുതിയ കാഴ്ച ആയിരുന്നു. സഞ്ചരിക്കുന്ന ഒരു ആശുപത്രി.

അങ്ങനെ അപകടം നടന്നു ഏകദേശം ഒരു മണിക്കൂറിനു ശേഷം ഫസ്റ്റ് എയിഡ് കിട്ടി.

മേല്‍ ചുണ്ട് നന്നായി വീര്‍ത്തിരുന്നു. സ്റ്റിയറിങ്ങില്‍ ഇടിച്ചതാവാം.

വായ തുറക്കാന്‍ പറ്റുന്നില്ല.

വണ്ടിയില്‍ ഉണ്ടായിരുന്ന നേഴ്സ് പയ്യന്‍ മൂക്കില്‍ എന്തൊക്കെയോ ചെയ്തു.ഒരു പത്തുമിനിറ്റ് നേരത്തെ പരിശോധനയ്ക്ക് ശേഷം ഒരു കെട്ടു പഞ്ഞിയും കയ്യില്‍ തന്നു മൂന്നാഴ്ച റസ്റ്റും അവന്‍ വിധിച്ചു.

ഞാന്‍ അവര്‍ക്ക് നന്ദിയും പറഞ്ഞു പുറത്തിറങ്ങി.

എന്നെ സഹായിക്കാന്‍ അവിടെ ഉണ്ടായിരുന്ന അറബിയോട്.. പേടിക്കാനൊന്നുമില്ലെന്നും ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. മൂക്കില്‍ നിന്ന് രക്തം കുറച്ചു നേരം കൂടി പോകുമത്രേ..

അതൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും എന്‍റെ കണ്ണുകള്‍ക്ക് തകര്‍ന്നു കിടക്കുന്ന വണ്ടിയിലായിരുന്നു. പോലീസ് എത്താറായി.

പോക്കറ്റില്‍ മൊബൈല്‍ തപ്പി. കാണാനില്ല. സീറ്റില്‍ വച്ചിരുന്ന മൊബൈല്‍ ആക്സിടന്റില്‍ എവിടെയോ തെറിച്ചു പോയി കാണണം.

ആ വണ്ടിയിലേക്ക് അത് തപ്പാന്‍ ഇനി കയറുന്നത് ബുദ്ധിയല്ല.

എന്നെ കാത്ത് ടാക്സിക്കാരനോടോപ്പം നില്‍ക്കുന്ന അരുളിന്റെ മുഖം അപ്പൊ ഓര്‍മ്മ വന്നു.

ആകെ കാണാതെ അറിയാവുന്നത് അനസിന്റെ നമ്പര്‍ ആണ്.

അറബിയോട് മൊബൈല്‍ വാങ്ങി അവനെ വിളിച്ചു.

നാലാമത്തെ തവണ റിംഗ് ചെയ്തപ്പോള്‍ അവന്‍ എടുത്തു.

ഡാ... ലിബിയാണ്... നീ നിന്‍റെ വണ്ടിയെടുത്ത് സിക്സ്ത് ക്രോസ് വരെ ഒന്ന് വന്നേ...

ചുണ്ടിന്റെയും മൂക്കിന്റെയും അവസ്ഥ പരിതാപകരമായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞത് അവനു ശേരിക്ക് മനസ്സിലായില്ലെങ്കിലും എന്തോ അപകടം സംഭവിച്ചെന്നു അവനു മനസ്സിലായി.

കൂടെ ഉണ്ടായിരുന്ന അറബിയോട് ഫോണില്‍ ഫ്രണ്ട് ആണെന്നും ഇത് സിക്സ്ത് ക്രോസ് ആണെന്നും ഒന്ന് പറയാന്‍ പറഞ്ഞു.

അയാള്‍ ഫോണെടുത്ത് അറബികളുടെ തനി സ്വഭാവം കാണിച്ചു. സംഭവം അങ്ങ് വിശദീകരിക്കാന്‍ തുടങ്ങി.

വണ്ടി കൊക്കയില്‍ മറിഞ്ഞു എന്നൊക്കെ തോന്നും അങ്ങേ തലയ്ക്കല്‍ നില്‍ക്കുന്നവന്.

കേട്ട പാതി കേള്‍ക്കാത്ത പാതി അനസ് വണ്ടിയുമെടുത്ത് പാഞ്ഞു വന്നു.

അവനെ കണ്ടപ്പോള്‍ നേരിയ ഒരാശ്വാസം.

എന്‍റെ മുഖത്തിന്റെ പരുക്ക് അവന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടു.

ഡാ.... പോലീസിനെ വിളിച്ചോ....

തണുപ്പാലാണോ ഭയത്താലാണോ.... അവന്‍റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു അത് ചോദിക്കുമ്പോള്‍.

ആ അറബിച്ചന്‍ വിളിച്ചെഡാ.... അവര്‍ ഇപ്പൊ എത്തും. നീയാ അരുളിനെ ഒന്ന് വിളി. അവന്‍ എനിക്ക് വേണ്ടി വെയിറ്റ് ചെയ്ത് ആ "ക്രിസ്പി മീല്‍" ന്‍റെ മുന്‍പില്‍ ഉണ്ട്.


പറഞ്ഞു തീര്‍ന്നില്ല. ദൂരെ സൗദി പോലീസിന്റെ ഭീതി ജനിപ്പിക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള ബീക്കണ്‍ ലൈറ്റ് കാണാനായി.

ആ പണ്ടാരം ഹോണും മുഴക്കി അവന്മാര്‍ വരുന്നു.

കാലനെ മുന്നില്‍ കണ്ട ശയ്യാവലംബിയായ വല്യച്ചന്‍ കൊച്ചുമക്കളെ നോക്കുന്നപോലെ ഞാന്‍ അനസിനെ നോക്കി.

അവന്‍റെ മുഖവും വിവര്‍ണ്ണമായിരുന്നു ...

                                                                 ~~~~*~~~~



ഭാഗം 4!!

-----------റോഡിന്റെ അങ്ങേ തലയ്ക്കല്‍ നിന്ന് വരുന്ന പോലീസ് വണ്ടിയെ നോക്കി അനസ് എന്നോട് ചോദിച്ചു. 

അളിയാ....ഇനി എന്ത് ചെയ്യും?.

അവനു മറുപടി കൊടുക്കാതെ ഞാന്‍ ആ അറബിച്ചന്റെ അടുത്തേക്ക് ഓടി.

അറിയാവുന്ന അറബിയില്‍ അയാളോട് പറഞ്ഞു.

ഇത്രേം നേരമായി നിങ്ങളുടെ പേര് പോലും ഞാന്‍ ചോദിച്ചില്ല. ഒരുപക്ഷേ നിങ്ങള്‍ അപ്പോള്‍ വന്നില്ലായിരുന്നെങ്കില്‍ എന്‍റെ ജീവന്‍ പോലും അപകടത്തില്‍ ആയേനെ.
ആരും കാണാതെ ഞാന്‍ ഇവിടെ കിടന്നു പോയേനെ. ഒരിക്കലും ഞാന്‍ ഈ സഹായം മറക്കില്ല.

അങ്ങ് എനിക്ക് ഒരു സഹായം കൂടി ചെയ്ത് തരണം.

ആ പോലീസുകാരോട് ഞാന്‍ ഒരു കള്ളം പറയാന്‍ പോവാണ്. അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ എതിരൊന്നും പറയരുത്.. പ്ലീസ്...ഇപ്പോള്‍ ഇത് ചെയ്തില്ലെങ്കില്‍ എന്‍റെ ജീവിതം തന്നെ നാളെ മുതല്‍ മാറിമറിയും.

അയാള്‍ ഒന്നും മനസ്സിലാകാതെ എന്നെ പകച്ചു നോക്കി.
പോലീസ് വണ്ടി അപ്പോഴേക്കും അവിടെ എത്തിയിരുന്നു. അവര്‍ വണ്ടി പരിശോധിക്കുകയാണ് .

ഞാന്‍ അനസിനോട് പറഞ്ഞു. അളിയാ...കൂടെ നിന്നോണം. ഒരു അന്തം വിട്ട കളി കളിക്കാന്‍ പോവാ......

ഞാന്‍ ആ പോലീസുകാരന്റെ അടുത്തേക്ക് ചെന്നു. കൂടെ അനസും ആ അറബിച്ചനും.

അവര്‍ സംഭവം എങ്ങനെയാണ് നടന്നതെന്ന് ചോദിച്ചു.

ഞാന്‍ പറഞ്ഞു.

“ഞങ്ങള്‍ ഫൈസലിയായ്ക്ക് പോകുന്ന വഴി ആയിരുന്നു. ഇവനാണ് വണ്ടി ഓടിച്ചത്.ഞാന്‍ സൈഡില്‍ ഇരിക്കുകയായിരുന്നു. ഒരു സേഫ്ടി ബാരിക്കേഡോ.. കോണോ..ഒന്നും അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് അവന്‍ അത് കണ്ടപ്പോഴേക്കും വൈകിപ്പോയി. ഭാഗ്യത്തിന് സീറ്റ് ബെല്‍റ്റ്‌ ഇട്ടിരുന്നതിനാല്‍ അവനു പരുക്കൊന്നും പറ്റിയില്ല.

പോലീസുകാരന്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന അറബിയെ നോക്കി.

അയാള്‍ പറഞ്ഞു.

ഇവന്‍ പറഞ്ഞത് നേരാ... ഇന്നലെയും ഇതേ സ്ഥലത്ത് അപകടം നടന്നിരുന്നു. അവിടെ കുഴി ഉണ്ടെന്നു അറിയിക്കാനുള്ള ഒരു അടയാളവും ഇതിന്‍റെ കോണ്ട്രാക്ടര്‍ വച്ചിട്ടില്ല. തെറ്റ് ഈ പണി ഏറ്റെടുത്തു നടത്തുന്ന സിവില്‍ കോണ്ട്രാക്ടറുടെ ഭാഗത്താ. ഉടനെ ഈ ഭാഗം ശരിയാക്കിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാം.

അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

പോലീസുകാരന്‍ അനസിനോട് പറഞ്ഞു.

ജീബ് റുക്സാ , എസ്തിമാറ , തമീന്‍ .....

[ അവന്‍റെ ഡ്രൈവിംഗ് ലൈസന്‍സും വണ്ടിയുടെ രെജിസ്ട്രേഷന്‍ കാര്‍ഡും ഇന്‍ഷുറന്‍സ് കാര്‍ഡും കൊടുക്കാന്‍ ].

അതൊക്കെ അവന്‍ എടുത്തു കൊണ്ടുവന്നു കൊടുത്തു.

അയാള്‍ റിപ്പോര്‍ട്ട് തയ്യാറാക്കി.

ആ റോഡ്‌ പണി നടത്തുന്ന ഗവണ്മെന്റ് സ്ഥാപനത്തിനെതിരെയോ കോണ്ട്രാക്ട്ടര്‍ക്കെതിരെയോ ആണ് കേസ്.

വണ്ടി നന്നാക്കാന്‍ ആവശ്യമായ തുക അവരുടെ കയ്യില്‍നിന്നു ഈടാക്കി തരും ഇന്‍ഷുറന്‍സ് കമ്പനി.

ആ പോലീസുകാരന്‍ തന്നെ വണ്ടി വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോകാനുള്ള വണ്ടിക്കാരന്റെ [വിഞ്ച് ] നമ്പര്‍ തന്നു.

നാളെ വര്‍ക്ക് ഷോപ്പില്‍ നിന്ന് കിട്ടുന്ന ക്വൊട്ടേഷനുമായി ഫൈസലിയ സ്റ്റേഷനില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ട് അയാള്‍ പോയി.

ഹോ !!!!!!!!!

എന്‍റെ ജീവന്‍ നേരെ വീണു.

ഞാന്‍ അനസിനെ നോക്കി.
അവന്‍ അപ്പോഴും റോബോട്ടിനെ പോലെ നില്‍ക്കുവായിരുന്നു.

അളിയാ...നിനക്ക് ഈ ബുദ്ധി ഇപ്പൊ തോന്നിയില്ലായിരുന്നെങ്കില്‍..............

അവന്‍ പറഞ്ഞു മുഴുമിപ്പിച്ചില്ല.....

അറബിച്ചന്‍ ഇടയ്ക്ക് കയറി...

കൊച്ചുകള്ളാ....ലൈസന്‍സ് ഇല്ലാതെയാ വണ്ടി കൊണ്ടോയി കുഴീല്‍ ചാടിച്ചതല്ലേ...

അയാള്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചു.

അയാളുടെ കൈ പിടിച്ചു നന്ദി പറഞ്ഞു.

അയാളുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ...................!

ഫോണ്‍ നമ്പറും തന്നു ...പോകാന്‍ നേരം അയാള്‍ പറഞ്ഞു..

ഭാഗ്യം കൂടുതല്‍ ഒന്നും സംഭവിച്ചില്ലല്ലോ... ഇനി ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കരുത്.
അതിനു മറുപടി പറഞ്ഞത് അനസാണ്..

ഹേയ്... ഇനി ഇവന്‍ വണ്ടി ഓടിക്കൂല... എനിക്ക് വയ്യ ഇനീം അതിന്‍റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ കയറാന്‍.

അതു കേട്ട് അയാള്‍ വീണ്ടും പൊട്ടി ചിരിച്ചു. കൂടെ ഞാനും അനസും .

അപ്പോഴേക്കും അരുളും ടാക്സിക്കാരനും എങ്ങനെയോ തേടിപ്പിടിച്ചു അവിടെ എത്തിയിരുന്നു.

അണ്ണാ .. എന്നും വിളിച്ചു അവന്‍ ഓടിവന്നു എന്നെ കെട്ടി പിടിച്ചു . കൂടെ സെന്റിയും .. അവന്‍ കാരണം ആണല്ലോ എനിക്കിത് പറ്റിയതെന്ന് !!

ഞാന്‍ അവനെ സമാധാനിപ്പിച്ചു ...

സാരമില്ലെടാ.... പുരികത്തില്‍ കൊള്ലാന്‍ ഉള്ളത് കണ്ണില്‍ കൊണ്ട് പോയെന്നു സമാധാനിക്കാല്ലോ....

ഠിം !! 

((ശുഭം ))

------------------------------------------------------------------------------------

സംഭവം കഴിഞ്ഞു ഒരു വര്‍ഷത്തോളം വീണ്ടും ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു. ആകെ മൊത്തം ടോട്ടല്‍ രണ്ടു രണ്ടര വര്‍ഷത്തെ നിയമ ലംഘനത്തിന് ശേഷം ഈ ജനുവരി ഒന്നാം തീയതി പോയി ലൈസന്‍സ് എടുത്തു.

കാരണം ഇനി കുഴിയില്‍ ചാടുമ്പോള്‍ രക്ഷിക്കാന്‍ അനസ് ഇപ്പൊ എന്‍റെ കൂടെ ഇല്ലല്ലോ 

അളിയാ....അനൂ......... മിസ്സ്‌ യൂ 

41 comments:

  1. Nice story... Read the climax here :-)

    ReplyDelete
  2. കുഴപ്പമില്ല..പക്ഷെ കുറച്ചു കൂടി സരസമാക്കാമായിരുന്നു എഴുത്ത്!! rr

    ReplyDelete
    Replies
    1. ബ്ലോഗിനായി എഴുതിയതല്ല...

      ഫേസ് ബുക്കില്‍ ഇട്ടതു പകര്‍ത്തി വെച്ചു എന്ന് മാത്രം :)


      നന്ദി.... അടുത്തത് നന്നാക്കാം :)

      Delete
  3. കാലനെ മുന്നില്‍ കണ്ട ശയ്യാവലംബിയായ വല്യച്ചന്‍ കൊച്ചുമക്കളെ നോക്കുന്നപോലെ ഞാന്‍ അനസിനെ നോക്കി.

    ഒരപകടം നേരെ മുന്നില്‍ കണ്ടതുപോലെ...
    ആ അറബിയെ സമ്മതിക്കണം. ഇത്തരം അറബികള്‍ ഇവിടെ ഉണ്ടെന്നു ഇത് വായിച്ചപ്പോഴാണ് മനസ്സിലായത്.
    എന്തായാലും പെട്ടെന്നുദിച്ച ബുദ്ധി നാട്ടില്‍ പരീക്ഷിച്ചതാണോ..?
    മലയാളികള്‍ കൊണ്ടാലും പഠിക്കില്ല എന്ന് പറയുന്നത് ഇതാണ്. എന്നിട്ടും ലൈസന്‍സില്ലാതെ പിന്നേയും തുടര്‍ന്നില്ലേ.
    സംഭവം രസായി.

    ReplyDelete
    Replies
    1. പല സ്വഭാവക്കാരെ നമുക്കിവിടെ കാണാന്‍ പറ്റും :)

      അറബികള്‍ ഒന്നുകില്‍ വളരെ നല്ലവരാവും... അല്ലെങ്കില്‍ മഹാദുഷ്ടന്മാരും.... !!

      വളരെ വേഗം അത് തിരിച്ചറിയാനും പറ്റും എന്നതാണ് വാസ്തവം !!..

      ഇതിനിടയില്‍ ഉള്ള മീഡിയം ടയ്പ്പ് ആളുകള്‍ ഇവിടെ ചുരുക്കം ..

      ഈ ചുരുങ്ങിയ കാലയളവില്‍ എനിക്ക് മനസ്സിലായ കാര്യം ..

      നന്ദി റാംജിയേട്ടാ...

      Delete
  4. മണ്ടാത്ത പണിക്ക് പോയിട്ടല്ലേ...അനക്ക് അങ്ങനെ മാണം !
    നന്നായി അവതരിപ്പിച്ചു ....
    നല്ല ആശംസകള്‍
    @srus ..

    ReplyDelete
    Replies
    1. അസ്രൂ....

      ഞാന്‍ പാവല്ലേ.... :D
      അങ്ങനെ ഒക്കെ പറയാന്‍ പാടുണ്ടോ?.. :D

      <3

      Delete
  5. കഥ പറഞ്ഞുപോകുന്നതിന് നല്ല ഒഴുക്കുണ്ട്. രസകരവും ആണ്...

    ReplyDelete
  6. അനുഭവം ഗുരു....നന്നായി എഴുതി....ആശംസകള്‍...

    ReplyDelete
    Replies
    1. എപ്പോഴും ഭാഗ്യം തുണയ്ക്കണം എന്നില്ലല്ലോ..

      ആരും അന്യ നാട്ടില്‍ ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കാന്‍ മുതിരരുത്..

      എന്നൊരു ഗുണപാഠം ആണുദ്ദേശിച്ചത്!!..

      അനസും ആ അറബിയും ഇല്ലായിരുന്നെങ്കില്‍....ഒരു പക്ഷേ...ഇതിവിടെ എഴുതാന്‍ ഇതേ അവസ്ഥയില്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.. :)


      നന്ദി !!

      Delete
  7. Replies
    1. ന്താണ്ട്രാ സുനീ.. :)

      Delete
  8. നല്ല എഴുത്ത് .ആശംസകള്‍

    ReplyDelete
    Replies
    1. :)

      നന്ദി പ്രമോദേട്ടാ..

      Delete
  9. രസമുണ്ട് ലിബി വായിക്കാൻ ..

    ReplyDelete
  10. ഇത് പോലെ ലൈസന്‍സ് ഇലാതെ എല്ലാ വണ്ടിയും ഓടിക്കാം എന്ന് കരുതരുത്.
    ഫേസ് ബുക്കില്‍ വായിച്ചിരുന്നു മോനെ.

    ReplyDelete
    Replies
    1. ഏതൊക്കെ വണ്ടിയാ ഓടിക്കാന്‍ പറ്റാത്തത് ...

      മിഷ്ടര്‍ .ലംബാനന്ദ തിരുവടികള്‍ ;)

      Delete
  11. ശരിക്കുള്ള സംഭവായിരുന്നൂല്ലേ..
    ന്തായാലും പോലീസുകാരൻ ബ്ലോഗ്‌ വായിക്കില്ലാന്ന് കരുതുണൂ..
    രസകരമായി തന്നെ അവതരിപ്പിച്ചു..
    ആശംസകൾ..!

    ReplyDelete
    Replies
    1. ഉയ്യോ....

      പോലീസുകാരന്‍ വായിച്ചാലും എന്റമ്മ വായിക്കാതിരുന്നാ മതിയായിരുന്നു !!..

      എന്നാ പിന്നെ കഴിഞ്ഞു എന്‍റെ കഥ :D

      നന്ദി ടീച്ചര്‍ :)

      Delete
  12. അസൂയ ജനിപ്പിക്കും വിധം മനോഹരമാണ് നിങ്ങളുടെ ഭാഷ .....എല്ലാ ആശംസകളും

    ReplyDelete
  13. സംഭവം ഭീകരമായിരുന്നെങ്കിലും എഴുതിയത് വായിച്ച് ചിരിച്ചുപോയി!!

    ReplyDelete
    Replies
    1. ആരാന്റമ്മയ്ക്ക് പിരാന്തു പിടിക്കുമ്പോ.....

      :D

      നന്ദി അജിത്തേട്ടാ... :) <3

      Delete
  14. നിനക്കും ലൈസന്‍സ് കിട്ട്യോ ??? ശോ പാവം അനസിന്‍റെ പ്രാര്‍ത്ഥന കൊണ്ട ട്ടോ

    ReplyDelete
  15. ഇച്ചായാ......... ഞാനും അവളും വായിച്ചു ട്ടോ.
    :)

    ReplyDelete
    Replies
    1. നീ വായിച്ചാ നീയും അവള്‍ വായിച്ചാ അവളും അഭിപ്രായം പറയണം...

      :p

      ഇതിപ്പോ ഒരൊറ്റ ഐ ഡി ആയോ.. :D

      Delete
  16. പ്രമാദം...പ്രമാദം...അനുഭവം ഗുരു ദാദ...

    ReplyDelete
  17. നല്ല കഥ.. ഉള്ളതാണോ ഇച്ചായാ..

    ReplyDelete
  18. ഒരു കുഴിയില്‍ വാഹനം വീണ് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നിപ്പിച്ചു .അനുഭവം എഴുതിയത് കൊണ്ട് അവിശ്വാസം ആയി കാണാനും പറ്റുന്നില്ല .നല്ലൊരു സന്ദേശം എഴുത്തില്‍ നിറഞ്ഞു നില്‍ക്കുന്നു ലൈസെന്‍സ്‌ ഇല്ലാത്തവര്‍ വാഹനം ഓടിക്കരുത് എന്ന് .ആശംസകള്‍

    ReplyDelete
  19. ഒരു വർഷമായല്ലൊ പോസ്റ്റ്‌ കണ്ടിട്ട്‌?

    ReplyDelete
  20. :-) നല്ലെഴുത്ത്

    ReplyDelete