Friday 5 July 2013

സര്‍വ്വ സൈന്യാധിപന്‍ കേരന്‍പൊതുവാളും കുന്നംകുളം യുദ്ധവും !




ആയില്യംതിരുനാള്‍ സുള്‍ഫിരാജവര്‍മ്മ മലയാളനാട്  ഭരിച്ചിരുന്ന കാലം !!


അതെ....ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാതിരുന്ന പ്രജാക്ഷേമതല്‍പ്പരനും അതിലുപരി  കരുണാസമ്പന്നനുമായിരുന്ന സുള്‍ഫിരാജന്‍ തന്നെ!!!!


പക്ഷെ.....അയല്‍രാജ്യമായ  തമിള്‍രാഷ്യവുമായി അത്ര നല്ല രസത്തില്‍ അല്ലായിരുന്നു നമ്മുടെ രാജന്‍ !!


കാരണം മറ്റൊന്നുമല്ല.....കന്നഡ രാഷ്യത്തെ രാജാവും ലിഫ്റ്റ്‌ ടെക്നോളജി കോഴ്സ് ക്ലാസില്‍ സുല്‍ഫിരാജന്റെ സഹപാഠിയുമായിരുന്ന മൃഗശിരസ്കന്‍ നാലാമന്‍  സനേഹത്തോടെ കനിഞ്ഞു നല്‍കിയ കുമാരധാര നദിയിലെ വെള്ളം , അങ്ങ് ദൂരെ തെങ്കാശിയില്‍ ബണ്ട് കെട്ടി വഴിതിരിച്ചു കുറ്റാലത്ത് വെള്ളച്ചാട്ടം ഉണ്ടാക്കി വിദേശനാണ്യം നേടുന്ന സെല്‍വശേഖര രാജയുടെ കൊടും ക്രൂരത!!


സെല്‍വശേഖരയുടെ ഈ കന്നംതിരിവ് കാരണം... ദുരിതത്തില്‍ ആയതു കുന്നംകുളം ഗ്രാമത്തിലെ പാവം കൃഷിക്കാരാണ് !! ഗുരുവായൂര്‍ വലിയതോടിലൂടെ പൊന്നാനിപുഴ വഴി കുന്നംകുളത്തേക്കു വഴി തിരിച്ചു വിട്ടിരുന്ന കുമാരധാര നദിയെ ആണ് സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി സെല്‍വശേഖര ബണ്ട്  കെട്ടി തടഞ്ഞത്!!


ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ കൊട്ടാരത്തിലെത്തി സങ്കടമുണര്‍ത്തിച്ചു!!


സ്വന്തം റാണി ഗൂഡല്ലൂര്‍ പൂരത്തിന്‍റെ തലേന്ന് തെലുങ്കാന യുവരാജന്‍ ത്രിലോകേശന്റെ കൂടെ ഒളിച്ചോടിയപ്പോള്‍ പോലും സംയമനം പാലിച്ചു നിന്ന സുള്‍ഫിരാജന് ഇത് സഹിക്കാന്‍ ആയില്ല!!!


അതെ....സ്വന്തം രാഷ്യം ... രാഷ്യത്തെ പ്രജകള്‍.... അവരാണ് അദ്ദേഹത്തിന് സ്വകുടുംബത്തെക്കാള്‍ മുഖ്യം!!!

വിത്ത്‌ ഇമ്മീടിയറ്റ് ഇഫക്റ്റ്...സുള്‍ഫിരാജന്‍ തമിള്‍രാഷ്യവുമായി യുദ്ധം പ്രഖ്യാപിച്ചു!!

രക്തചൊരിച്ചിലുകള്‍ക്കിടയായേക്കാവുന്ന യുദ്ധങ്ങളോട് രാജന് പണ്ടേ വെറുപ്പായിരുന്നെങ്കിലും അന്നത്തിനും വെള്ളത്തിനും വേണ്ടി ചെറ്യേ ചെറ്യേ യുദ്ധങ്ങള്‍ ആവാം എന്നായിരുന്നു രാജന്റെ മതം!!


അങ്ങേ അറ്റം തന്ത്രശാലി ആയിരുന്ന ചിറയ്ക്കല്‍ പ്രവിശ്യയിലെ വലിയവീട്ടില്‍ കേരന്‍പൊതുവാള്‍ ആയിരുന്നു അന്ന് രാഷ്യ സൈന്യാധിപന്‍!!!

ഭാരത യുദ്ധചരിത്രത്തില്‍ ഇത്  'കുന്നംകുളം യുദ്ധം' എന്ന പേരില്‍ അറിയപ്പെട്ടു.


നീണ്ട ആറു ദിവസത്തെ യുദ്ധത്തിനുശേഷം സെല്‍വശേഖരരാജ മുട്ടുമടക്കി !!! അതെ നമ്മുടെ മലയാള നാട് കുന്നംകുളം യുദ്ധത്തില്‍ വിജയിച്ചിരിക്കുന്നു.


യുദ്ധത്തില്‍ ഇരുകൂട്ടര്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും പത്തനാപുരം ,പുനലൂര്‍ തുടങ്ങിയ പ്രവിശ്യകള്‍ കൂടി മലയാളനാടിനോട് കൂട്ടി ചേര്‍ക്കാനായതില്‍ സുള്‍ഫിരാജന് അഭിമാനിക്കാം.
അങ്ങനെ കുമാരധാര നദി വീണ്ടും മലയാളക്കരയിലേക്ക് ഒഴുകി തുടങ്ങി.


പത്തനംതിട്ട ,കോട്ടയം പ്രവിശ്യകളില്‍ പമ്പയാര്‍ എന്നും ,എറണാകുളം പ്രവിശ്യയില്‍ പെരിയാര്‍ എന്നും തൃശ്ശൂര്‍ പ്രവിശ്യയില്‍  പൊന്നാനിപ്പുഴ (ഭാരതപ്പുഴ) എന്നും പില്‍ക്കാലത്ത് ഈ നദി അറിയപ്പെട്ടു.


കുന്നംകുളം മലയാള നാടിന്റെ നെല്ലറയായി മാറി !!
വാണിജ്യ തലസ്ഥാനം!! 


വഴുതനങ്ങ പോലിരുന്ന മലയാളനാടിന്റെ ഭൂപടം പാവയ്ക്കാ പോലെ ആക്കാന്‍ ഈ യുദ്ധം ഒരു കാരണമായിത്തീര്‍ന്നു എന്നും പറയാം!!


തന്ത്രപരമായി യുദ്ധം നയിച്ച് മലയാളനാടിന്റെ അഭിമാനം കാത്ത സൈന്യാധിപന്‍ കേരന്‍പൊതുവാളിനോടുള്ള ആദരസൂചകമായി സുള്‍ഫിരാജന്‍ മലയാളനാടിനെ പുനര്‍നാമകരണം ചെയ്തു  “കേരളം” എന്നാക്കി!!!


അതെ.....  അന്ന് മുതലാണ്‌  നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാട് ‘കേരളം’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതും  കുന്നംകുളം എന്ന ചെറിയ ഗ്രാമം കേരളാ ഭൂപടത്തില്‍ സ്ഥാനം പിടിച്ചതും!!!  :)
  

74 comments:

  1. മറ്റൊരു ചരിത്രരഹസ്യം കൂടി വെളിവാക്കപ്പെട്ടിരിക്കുന്നു.

    ReplyDelete
  2. പടച്ചോനെ.. അങ്ങനെ കുന്നംകുളവും ഒരു വഴിയായി..

    ReplyDelete
    Replies
    1. കുന്നംകുളം പണ്ടേ ഒരു വഴിക്കായതാണല്ലോ നിയാസേ... :)

      Delete
  3. തന്നെ ഞാന്‍ കൊല്ലും.എന്നാലും ഇത്രേം വേണ്ടീരുന്നില്ല

    ReplyDelete
    Replies
    1. ഒരു ചരിത്രകാരന്റെ മുഖത്ത് നോക്കി ഇങ്ങനെ പുച്ഛം വാരി വിതരരുത് ചേച്ചീ....

      ദോഷം കിട്ടും :P

      Delete
  4. ഖോജരാജാവായ കോമ്വോ...! ന്തൊക്കേ ഞമ്മളീ കേക്ക്ണത്..!
    ഇച്ച് ബട്ടായതോ അതോ ലിബിക്ക് ബട്ടായതോ!
    അതുമല്ല, ലോകത്തിനു മുയ്മന്‍ ബട്ടായതോ....!!! :P

    ReplyDelete
    Replies
    1. ബട്ടായി റിയാസ്ക്ക....

      ബായിക്കുന്നോര്‍ക്കും ആ ബട്ട് ബന്നാല്‍ നല്ലത്!! :)

      Delete
  5. എന്തോരം ചരിത്ര സത്യങ്ങളാ ഇങ്ങനെ കുയിച്ചു മൂടപ്പെട്ടു കിടക്കുന്നത് !!!!! റാന്നിയുടെയും മൈലപ്രയുടെയും കൂടി ചരിത്ര (ചാരിത്യ ) സത്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു ..


    ആശംസകള്‍ ലിബി

    ReplyDelete
    Replies
    1. അടുത്തത് മൈലപ്ര തന്നെ!!!

      നീ സൂക്ഷിച്ചോ പീലീ...

      ചരുവില്‍ കുടുംബം മൈലപ്രയില്‍ എത്തിയ കഥ ഉടന്‍ വരും :P

      Delete
  6. ധീരനായ കേരന്‍ പൊതുവാളിനെ
    സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല.

    ധീരനായ ഒരു പോരാളിയെ മറ്റൊരു പോരാളി കണ്ടെത്തി.

    ReplyDelete
    Replies
    1. :) മുകേഷ് ഭായ്....

      ആരും പറയാത്ത സത്യങ്ങള്‍ ... അതിന്റെ പിന്നാലെ ആണ് ഞാന്‍ :)

      Delete
  7. പുത്തന്‍ ചരിത്രവുമായി ഒളിപോരാളി

    ReplyDelete
    Replies
    1. പുതിയതല്ല പിള്ളേച്ചാ.....

      കുറെ പഴയതാ.....

      ആരും പറഞ്ഞില്ലാന്നു മാത്രം!!

      Delete
  8. കുന്നംകുളം യുദ്ധത്തില്‍ ഒരുപാട് ഡ്യൂപ്ലിക്കേറ്റ് ബോംബുകള്‍ പൊട്ടിയ കാര്യം ചരിത്രകാരന്‍ എന്തേ വിട്ടു കളഞ്ഞത്? കേരന്‍ പൊതുവാളിനോടുള്ള ആദരസൂചകമായാണ് മലയാളികള്‍ അതിനു ശേഷം തെങ്ങിന്‍കള്ളു കുടിച്ച് വാളുവയ്ക്കാന്‍ തുടങ്ങിയതെന്ന മറ്റൊരു സംഭവവും ഏതോ ചരിത്രപ്പുസ്തകത്തില്‍ വായിച്ചത് ഓര്‍ക്കുന്നു... ചരിത്രകാരന് നന്ദി...

    ReplyDelete
    Replies
    1. സ്ഥലപരിമിതി മൂലം അത് കൂട്ടി ചേര്‍ക്കാന്‍ മറന്നു!!

      ഓര്‍മ്മിപ്പിച്ചതിനു നന്ദി ബെഞ്ചിച്ചായോ ;)

      Delete
  9. നിന്റെ കൊരവള്ളിക്കുള്ളില്‍ ഇത്രേം ചാരിത്ര്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇപ്പോളാ മനസിലായെ.
    എന്നാലുമെന്റെ കോരന്‍ പൊതുവാളേ!

    കണ്ണൂരാന്‍ കണ്ണൂര്‍ക്കാരനായതിനാല്‍ കുന്നംകുളം കാര്യത്തില്‍ കൂടുതല്‍ ഇടപെടുന്നില്ല.

    ReplyDelete
    Replies
    1. ഒരു കണ്ണൂര്‍ ചരിതം എഴുതട്ടെ....


      അപ്പൊ ഇടപെടാമോ.... :D

      Delete
  10. ഇച്ചായോ .. അങ്ങനെ കുന്നംകുളവും ഒരു വഴിക്കായി ലേ ?

    ReplyDelete
    Replies
    1. അത് പണ്ടേ വഴിക്കായതാ സംഗീ...

      ഞാന്‍ ആ വഴിയിലേക്ക് ഒരു ടോര്‍ച്ച് തെളിയിച്ചു കാണിച്ചു....എന്ന് മാത്രം!!

      Delete
  11. അവിടെ സോളാറോ സരിതയോ വല്ലതുമുണ്ടാരുന്നോ.??

    ReplyDelete
    Replies
    1. അക്കാലത്ത് കറണ്ട് ഉണ്ടാക്കുന്ന വിദ്യ തന്നെ ഇല്ലായിരുന്നു എന്ന് വേണം അനുമാനിക്കാന്‍...

      അല്ലെങ്കില്‍ സെല്‍വശേഖര രാജ തെങ്കാശിയില്‍ വച്ചു വൈദ്യൂതി ഉല്‍പ്പാദിചേനെ....നമ്മുടെ കുമാരധാരയിലെ വെള്ളം കൊണ്ട്!! :)

      Delete
  12. കൊള്ളാം.,. ഞാൻ ഒന്നുകൂടി സര്‍ വില്‍ഫ്രെഡ് സ്ക്ലിനോയി തീവണ്ടിയാപ്പീസ്!! വായിച്ചു.., :)

    ReplyDelete
    Replies
    1. ഞാൻ ഒന്നുകൂടി സര്‍ വില്‍ഫ്രെഡ് സ്ക്ലിനോയി തീവണ്ടിയാപ്പീസ്!! വായിച്ചു കലിപ്പ് തീര്‍ത്തു എന്നല്ലേ... :)


      നിക്കറിയാം....ശെരിക്കു കലങ്ങിയില്ലാന്നു!!!


      അടുത്തതില്‍ ശേരിയാക്കാം ഇക്കാ....
      ഉറപ്പ് :)

      Delete
  13. പഠിക്കാൻ പോകാതെ പണ്ടേ കഞ്ചാവ് വലിച്ചിരുന്നേൽ ഇതുപോലെ എയുതി എയുതി തകർക്കാരുന്നു ....... (ആത്മഗതം)

    ReplyDelete
    Replies
    1. തോനെ...ഇംഗ്ലീഷും പറയാരുന്നു....

      ഇനി പറഞ്ഞിട്ടെന്താ.... (ഇതും ആത്മഗതം തന്നെ :) )

      Delete
  14. അപ്പൊ കുന്നംകുളം ഒരു ചെറിയ കുളമല്ല ...

    ReplyDelete
    Replies
    1. ഹേയ്...

      ഇമ്മിണി ബല്യ കുളം!! :)

      Delete
  15. ഇത് ചിലപ്പോ നാളെ ചരിത്ര പുസ്തകത്തില്‍ ചേര്‍ത്തു കുട്ടികളോട് പഠിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടും.

    ന്നാലും .. ന്റെ ലിബ്യെ ... അന്നെ ഞാന്‍ നമിച്ചു

    ReplyDelete
    Replies
    1. ഹേയ്...

      നമ്മുടെ സര്‍ക്കാറിന് സോളാര്‍ ആണല്ലോ താല്‍പ്പര്യം...

      അവര് കുന്നംകുളത്തെ വെറുതെ വിടും :)

      Delete
  16. ഇതു എപ്പോ .....ന്നാലും ഇത്ര വേണ്ടിരുന്നില്ല......ലിബി
    കുന്നംകുളത്തിന്‍റെ പേരില്‍ ഗുസ്ഥികാരന്‍ ഒളിപോരാളിയോടു ഗുസ്തിപിടിക്യുന്നതാണ്.......

    ReplyDelete
    Replies
    1. ഞാന്‍ റെഡി...

      അടുത്ത മാസം അഞ്ചാം തീയതി...

      ഗോദ റെഡി ആക്കിക്കോളൂ :D

      Delete
  17. ഈ കുന്നംകുളംത്തിന്റെയോക്കെ ഒരു കാര്യേ

    ReplyDelete
  18. പ്രത്യേക രീതിയിൽ ഹാസ്യത്തോടെ ചിന്തിക്കാൻ കഴിയുന്നതിനെ അഭിനന്ദിക്കുന്നു .
    ഇനി അടുത്തതിൽ കാണാം .
    കുന്നംകുളത്ത് ഒറിജിനൽ ഒന്നും ഇല്ല ' എന്നത് ചരിത്രകാരൻ മറന്നു ?!!

    ReplyDelete
    Replies
    1. കുന്നംകുളത്ത് നല്ല പച്ചയായ മനുഷ്യജീവിതങ്ങളുണ്ട് ....ഒന്നാം തരം ഒറിജിനല്‍ :)

      മെയിഡ് ഇന്‍ കുന്നംകുളം!!! :)

      ഡ്യൂപ്ലിക്കേറ്റ് വിപ്ലവം അവിടെ തുടങ്ങിട്ട് അധിക കാലം ആയില്ല എന്നുള്ളത് മറ്റൊരു വസ്തുത!!!

      പക്ഷെ....കേരളത്തിലെ ചൈന ആയി മാറിക്കൊണ്ടിരിക്കുന്നു..നമ്മുടെ കുന്നംകുളം!!! :)

      Delete
  19. ഇങ്ങളിപ്പോ ജീവനോടുണ്ടോ ?
    അതോ ആരേലും തല്ലിക്കൊന്നോ ?

    ReplyDelete
    Replies
    1. നേരിയ ജീവന്റെ തുടിപ്പുകള്‍ ഇപ്പോഴും അവശേഷിക്കുന്നു!! :)

      Delete
  20. .ചരിത്രത്തില്‍ ചില പിശകുകള്‍ കടന്നു കൂടിയല്ലോ .കേരന്‍ എന്നല്ല കേരകന്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര് എന്ന് ബാലമംഗളക്കുറള്‍ എന്ന സംഘകാല കൃതിയില്‍ പറയുന്നു .സുല്‍ഫി രാജന്‍ പണ്ട് എല്‍ പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് പൊതിഞ്ഞു കൊണ്ട് വരാറുണ്ടായിരുന്ന സാന്‍ഡ് വിച്ച് ഹോട്ട് ഡോഗ് എന്നിവ ഷെയര്‍ ചെയ്തിരുന്നത് കൊണ്ട് സമ്മാനമായി കൊടുത്തതാണ് എന്നൊരു വാദവും നിലവില്‍ ഉണ്ട് ,കുന്നംകുളത്തിന്റെ മാപ്പ് വില്‍ക്കാനായി കലാഭവനില്‍ നിന്നെത്തിയ നാരായണകുട്ടിത്താ എന്ന സഞ്ചാരി തന്‍റെ കൃതികളില്‍ കേരകന്റെ വീട് രേഖപ്പെടുത്തിയ മാപ്പിന് നല്ല ചെലവായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് .അത് കൊണ്ട് ആദ്യകാലത്ത് കുന്നംകുളത്ത് കേരളം അടയാളപ്പെടുത്താറില്ലായിരുന്നു

    ReplyDelete
    Replies
    1. സിയാഫ്ക്കാ.. ഇത് കലക്കി.. പോസ്റ്റിനേക്കാള്‍ ഒന്നുകൂടി മികച്ചു നില്‍ക്കുന്നു. :)

      Delete
  21. കേരളത്തിനു ആ പേരു വന്നത് അങ്ങനെയനല്ലേ....
    ഈ ഇഞ്ചൂരിനു ഈ പേരു കിട്ടാന്‍ എന്താണാവോ കാരണം?

    ReplyDelete
    Replies
    1. ഇഞ്ചൂരിനു ആ പേര് വരാന്‍ കാരണം ഏക്കര്‍കണക്കിന് വ്യാപിച്ചു കിടക്കുന്ന ഇഞ്ചി തോട്ടങ്ങള്‍ ആണെന്നുള്ള വസ്തുത അന്നാട്ടിലെ ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന സ്ഥിതിക്ക്.... താങ്കള്‍ ചരിത്രകാരന്റെ അറിവിനെ പരീക്ഷിക്കാന്‍ ശ്രമിച്ചതാണോ....എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!

      :)

      Delete
  22. ലിബിചേട്ടൻ കുറച്ചായി ഇപ്പൊ പുതിയ ചരിത്രമെഴുത്താണല്ലോ .. കൊള്ളാം. :)

    ReplyDelete
    Replies
    1. ഉറങ്ങി കിടന്ന ചരിത്രകാരന്‍ ഉണരാന്‍ ഇത്തിരി സമയമെടുത്തു...

      എന്ന് മാത്രം ;)

      Delete
  23. ലോക ഭൂ പടത്തില്‍ കുന്നംകുളം വരുന്ന കാലത്തിനായി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. താമസിയാതെ വരുമെന്ന പ്രതീക്ഷയില്‍ ഞാനും :)

      Delete
  24. അങ്ങനെ ലിബി ചേട്ടന്റെ ഇതുവരെ ഉള്ള എല്ലാ പോസ്റ്റുകളും വായിച്ചു കഴിഞ്ഞിരിക്കുന്നു എന്നാ സത്യം ഇതിനാൽ അറിയിച്ചു കൊള്ളുന്നു. ;)

    ReplyDelete
  25. സംഗതി ഒക്കെ ശരി .. കുന്നംകുളം ഉണ്ടായി , പക്ഷെ ഞങ്ങൾ അത് മാപ്പിൽ ചേർത്ത് തുടങ്ങിയിട്ടില്ല .. കത്ത് വേണ്ടി വെരും ..!!

    ReplyDelete
    Replies
    1. കേരള സര്‍ക്കാര്‍ അംഗീകരിച്ച മാപ്പ് താങ്കള്‍ പരിശോധിക്കൂ....

      കുന്നകുളം നല്ല പച്ച കളറില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം
      :)

      Delete
  26. കുന്നംകുളം പോലെ നാവയിക്കുളതിന്റെയും ചരിത്രം പിന്നാലെ വരുമെന്ന പ്രതീക്ഷയില്‍ !!! (ഇത് പുകഞ്ഞതെ ഉള്ളു ട്ടോ, പോട്ടീല്ല :) )

    ReplyDelete
    Replies
    1. അടുത്തത് പൊട്ടിക്കാം....

      നിരാശപ്പെടുത്തില്ല :)

      Delete
  27. ഈ ചങ്ങായെ കൊണ്ട് തോറ്റല്ലോ.. ഒറ്റ അടിക്ക് രണ്ട്-നാല് ജില്ലകൾക്ക്‌ പണീം കൊടുത്തു.. കൂട്ടത്തിൽ ഏതോ ഒരു രാജ്യത്തിൻറെ പേരൊക്കെ പറയുന്നുണ്ടായിരുന്നല്ലോ, എന്താ കേരളം എന്നോ മറ്റോ :)

    ReplyDelete
    Replies
    1. കേരളം അന്ന് വെറും രാജ്യമായിരുന്നു...

      ഇപ്പോള്‍ അല്ലെ സാമ്രാജ്യം ഒക്കെ ആയേ!! ;)

      Delete
    2. ഹാ ഹാ ഹാാ.കേരളസാമ്രാജ്യം!!!

      Delete
  28. പിടിവിടുന്നതിനു മുന്പ് നെല്ലിക്കാ തളം വെച്ചോ മകനേ... എന്ടോസള്‍ഫാന്‍ അടിച്ച നെല്ലിക്ക തന്നെ വേണം :D

    ReplyDelete
  29. ചരിത്രത്തെ ഇങ്ങിനെ വളച്ചൊടിക്കുന്നത് ഒരു തരത്തിലും അങ്ങീകരിക്കാനാവില്ല.
    മഹാകേരളയുദ്ധം എന്ന മഹത് ഗ്രന്ഥത്തില്‍ കേരാണ്ടിയെ വെച്ചു യുദ്ധം നയിക്കാന്‍ ഉപദേശിച്ച സുല്‍ഫി മഹാരാജാവിന്റെ പൂര്‍വപിതാമഹന്‍ ആയിരുന്ന കേരകേരപെരുമാളിന്‍റെ ആദരസൂചകമായാണ് മലയാള നാടിനു കേരളം എന്ന പേര്‍ നല്‍കിയത് എന്ന് വ്യക്തമായി പറയുന്നുണ്ട്. വസ്തുതകള്‍ മനസിലാക്കാതെയുള്ള ഇതരം ലേഖനങ്ങള്‍ പുതുതലമുറയില്‍ നിന്നും സത്യം മറച്ചുപിടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. തെറ്റ് തിരുത്താന്‍ ലേഖകന് ഒരു മണിക്കൂറും, മൂന്ന് മിനിട്ടും, ഇരുപതു സെക്കന്റും നല്‍കുന്നതാണ്. അതിനുള്ളില്‍ തെറ്റ് തിരുത്തി പോസ്റ്റ്‌ പുനപ്രസിദ്ധീകരിക്കണം എന്ന് ആക്ഞാപിക്കുന്നു.

    ReplyDelete
    Replies
    1. മഹാകേരളയുദ്ധം എന്ന കൃതി ന്‍റെ മുത്തശ്ശന്റെ സഹാപാഠിയും പ്രശസ്ത കവിയുമായിരുന്ന സര്‍വ്വശ്രീ. ലംബോദരന്‍ പണിക്കര്‍ എഴുതിയതാണെന്നും.... കേരളത്തില്‍ ഇറങ്ങിയ ആദ്യ ചളിസമാഹാരം അതാണെന്നും ഉള്ള വസ്തുത താങ്കള്‍ക്ക് അറിയില്ല .... എന്ന് നല്ല തിട്ടമുള്ളതിനാല്‍ ....

      മുത്തശ്ശനെ ഓര്‍ത്തു മാപ്പ് നല്‍കുന്നു!!

      അല്ലെങ്കില്‍!! ഹാ....

      Delete
  30. കാലങ്ങളായി ചരിത്രത്തെ വളച്ചൊടിച്ച് സമ്പന്ന വര്‍ഗത്തിന്‍റെ ഇച്ചക്കൊത്ത് വാറോലകള്‍ പടച്ചു വിടുന്ന കപട ചരിത്ര കാരന്മാര്‍ക്ക് ഒരു താക്കീതാണ് താങ്കളുടെ ജന്മം. നമ്മള്‍ ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നു എന്നത് തന്നെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നു. ഇനിയും നിങ്ങളുടെ 'ബഹര്‍' വിവരത്തില്‍ നിന്നും ഒരു ടീസ്പൂണ് കൊണ്ടെങ്കിലും ബ്ലോഗുകളെ ധന്യമാക്കുക.

    ReplyDelete
    Replies
    1. ഒരാള്‍ക്കെങ്കിലും അങ്ങനെ ഒരു പ്രേരണ നല്‍കാന്‍ കഴിഞ്ഞല്ലോ... :)

      ഈ ജീവിതം ധന്യമായി!!!

      Delete
  31. ഏതാ അച്ചായാ ഈ കേരളമെന്ന രാജ്യം കുന്നം കുളത്താണോ :)

    ReplyDelete
    Replies
    1. അല്ല സഖേ...

      കുന്നംകുളം ഒരു ചെറിയ ജില്ലയാണ്!!

      കേട്ടിട്ടില്ലേ കുന്നംകുളം ജില്ലാ...!!!

      ചേര രാജ്യത്തിന്‍റെയും പാണ്ട്യ രാജ്യത്തിന്റെയും അതിര്‍ത്തിയില്‍ ആയിരുന്നു.... ഈ പാവം ഗ്രാമം...

      പില്‍ക്കാലത്ത്‌ കേരളാ രാജ്യത്തിന്റെ ഡൂപ്ലിക്കേറ്റ് വാണിജ്യ തലസ്ഥാനം ആയതൊക്കെ ഏവര്‍ക്കും അറിവുള്ളതാണല്ലോ!! :)

      Delete
  32. വെറുതേ പരശുരാമനെ സംശയിച്ചു... :D

    ReplyDelete
    Replies
    1. പരശുരാമനെ സംശയിക്കാന്‍ വരട്ടെ....
      അബ്സറിക്കയുടെ പുത്യ പോസ്റ്റ്‌ വായിച്ചാല്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ കാണാം :D

      Delete
  33. നമ്മുക്ക് കുന്നംകുളത്തിനെ ചൈനയുടെ തലസ്ഥാനം ആക്കിയാലോ

    ReplyDelete
    Replies
    1. എന്നിട്ട് വേണം....അവര് കേരളത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാന്‍....


      പിള്ളേച്ചാ....അന്‍റെ ഒരു ബുദ്ധി!!

      Delete
    2. കുന്നംകുളം ചൈനയുടെ വകയില്‍ ഒരു മച്ചമ്പി ആയി വരും.( രണ്ടും ടൂപ്ലിക്കെറ്റിനു പേര് കേട്ടതാണല്ലോ )

      Delete
  34. അപ്പൊ ഈ യുദ്ധത്തിനു മുന്പാനല്ലേ " മാനത്തെ കൊട്ടാരം " സിനിമ ഇറങ്ങിയത്? അതിലെ ഭൂപടത്തില്‍ കുന്നംകുളം ഇല്ലായിരുന്നല്ലോ.ഫിലോമിന രാജ്ഞി സുല്‍ഫി മഹാ രാജാവിന്റെ ആരായിട്ടു വരും?

    ReplyDelete
  35. ഇനിക്കൊന്നും മനസ്സിലായില്ലാ..ദെന്താ കഥ ?

    ReplyDelete
  36. ലിബിച്ചാ.,
    ഇന്നലെ ടീവീ പരിപാടി കണ്ടപ്പോ ഒന്നൂടെ വായിക്കാമെന്ന് വച്ച് വന്നതാ..,

    വന്നസ്ഥിതിക്ക് ഒന്നും മിണ്ടാണ്ട് പോകുന്നതെങ്ങനെ???

    നല്ലതാന്ന് പറഞ്ഞാ പുകഴ്ത്തല്‍ ആവും..,
    കൊള്ളില്ലാന്നു പറഞ്ഞാല്‍ വിമര്‍ശനവും...

    ആകെ കന്ഫൂഷനായല്ലോ....:p :p :p

    ആ പൊറപ്പെട്...

    ReplyDelete
  37. History is now HIS STORY....;-) badaayikkadhayaanenkilum vaauikkaaan nalla rasam...:-)

    ReplyDelete
  38. കൊള്ളാം ഈ കണ്ടു പിടിത്തം..:(

    ReplyDelete