Saturday, 27 October 2012

പടം കഴിഞ്ഞിട്ടും..ശ്രീദേവി വന്നില്ല :(


           ഒരു ബ്ലോഗ്‌ തുടങ്ങി എന്നല്ലാതെ.....ഇതുവരെ ഒന്നും പോസ്ടാതിരുന്ന ഈയുള്ളവന്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിരണം എന്നുണ്ടെങ്കില്‍ അതിനു തക്കതായ കാരണം ഉണ്ടാവണമല്ലോ.......

           അതെ....എന്റെ രണ്ടു പ്രിയ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്ക് തീര്‍ക്കാനാണ് ഈ ..പടപ്പുറപ്പാട്....

     രണ്ടാളും ബ്ലോഗെഴുത്തില്‍ പ്രശസ്തരാണ്.... ഇരുവരുടെയും ഒരു നല്ല സുഹൃത്താവാന്‍ കഴിഞ്ഞത് ഈയുള്ളവന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്...പക്ഷെ...രണ്ടു പേര്‍ക്കും ഒരു ദുശീലം ഉണ്ട്..കടുത്ത സിനിമാ പ്രേമികളാണ് രണ്ടാളും......കണ്ട സിനിമകളെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുകയും പതിവാണ്.......ഇന്ത്യന്‍ സിനിമയിലെ മാറി വരുന്ന ട്രെന്‍ഡുകള്‍...അത് യുവാക്കളെ എങ്ങനെ സ്വാധീനിക്കുന്നു....തുടങ്ങിയ കാര്യങ്ങളില്‍ ഈ ഉള്ളവനോടും...((യുവാവായത് കൊണ്ടാവാം))  അഭിപ്രായം ആരായാരുണ്ട്....           
       
       നമ്മുടെ കഥയിലെ വില്ലന്‍ (വില്ലത്തി) ആരാന്നറിയോ?... ശ്രീദേവി.....അതെ.......ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ സ്പന്ദനം ആയിരുന്ന നായിക ശ്രീദേവി തന്നെ!!!!!                                             

      ഒരാഴ്ച മുന്‍പ്‌......രണ്ടാളും പതിവ് പോലെ....സിനിമാ നിരൂപണം നടത്തുന്നതിനിടയില്‍ പുതിയ ഒരു ഹിന്ദി ഫിലിം വന്നു പെട്ടു....മേല്‍പ്പറഞ്ഞ നമ്മുടെ (കഥയിലെ) വില്ലത്തി ശ്രീദേവിയുടെ രണ്ടാം വരവിനാല്‍ പ്രശസ്തി ആര്‍ജിച്ച “ഇംഗ്ലീഷ് വിന്ഗ്ലീഷ്‌”.

     ഇത്രയും പറഞ്ഞപ്പോഴാ ഓര്‍ത്തെ.....നമ്മുടെ നായകന്മാര്‍ ആരാന്നു പറഞ്ഞില്ലല്ലോ......ആ....അതല്പ്പം സസ്പെന്‍സില്‍ കിടക്കട്ടെ.....തല്ക്കാലം നമുക്ക് അവരെ രതീഷ്‌ എന്നും സുബൈര്‍ എന്നും വിളിക്കാം....ന്തേ?...

     ഗതികേടിനു സുബൈര്‍ ആ പടം കണ്ടിട്ടില്ലായിരുന്നു....രതീഷ്‌ കിട്ടിയ അവസരം മുതലെടുത്തു....ശ്രീദേവിയുടെ രണ്ടാം വരവിനെ പറ്റിയും....ഈ ഫിലിം നമ്മുടെ സമൂഹത്തില്‍ എന്തൊക്കെ മാറ്റം വരുത്താന്‍ സാധ്യത ഉണ്ടെന്നുമെല്ലാം....സുബൈറിനെ പറഞ്ഞു മനസ്സിലാക്കിച്ചു....ഇത് കേട്ട് കേട്ട് ആവേശം മൂത്ത...ടിയാന്‍..ഉടന്‍ തന്നെ യൂടൂബില്‍ കയറി ശ്രീദേവിയെ മനസ്സില്‍ ധ്യാനിച്ച്‌ പടം സെര്‍ച്ച്‌ ചെയ്തു...അപ്പൊ തന്നെ മനസ്സില്‍ ലഡു പൊട്ടി.....ദാ കിടക്കുന്നു....ഒരു രണ്ടര മണിക്കൂര്‍ ഫുള്‍ മൂവീ......”ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷ്‌”..

    അപ്പോള്‍ സമയം....ഏകദേശം രാത്രി ഒരു മണി...കടുത്ത ശ്രീദേവി ആരാധകനായ നമ്മുടെ നായകന്‍ നാളെ ഓഫീസ്‌ ഉണ്ടെന്നുള്ളതും...മറന്നു പടം കാണാന്‍ തുടങ്ങി....ജിജ്ഞാസ കാരണം....ടൈറ്റില്‍ എഴുതി കാണിച്ചിരുന്ന ഭാഗം ഒക്കെ ഓടിചോടിച്ചു വിട്ടിരുന്നു....അങ്ങനെ പടം തുടങ്ങി......

പത്തു മിനിട്ടായി      :  ശ്രീദേവി വന്നില്ല
:( 

അരമണിക്കൂര്‍ കഴിഞ്ഞു :  ശ്രീദേവി വന്നില്ല 
:(

ക്ഷമ നശിച്ചു ബി.പി കൂടിയ  നായകന്‍ ഇത്തിരി ടെന്‍ഷന്‍ മാറ്റാന്‍ വേണ്ടി ഒരു സുലൈമാനി എടുത്തു വീണ്ടും വന്നിരുന്നു..

      പടം തുടങ്ങിയിട്ട് ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു....അതായത്‌ ഇന്റര്‍വെല്‍ സമയം ആയെന്നു...പക്ഷെ ശ്രീദേവി വന്നില്ല :( 

    നായകന്റെ മനസ്സ് ചിന്തകളാല്‍ കലുഷിതമായി....എന്നാലും രതീഷ്‌ എന്നോട് എന്തുകൊണ്ട് ഇങ്ങനെ ചെയ്തു...താന്‍ ഒരു കടുത്ത ശ്രീദേവി ഫാന്‍ ആയിരുന്നു എന്ന് മനസ്സിലാക്കി  ഒന്ന് ആക്കാന്‍ വേണ്ടി ചെയ്തതാണോ?....അതോ അവനെക്കാളും ഞാന്‍ നന്നായി എഴുതുന്നു എന്ന് മറ്റുള്ളവര്‍ പറയുന്നതില്‍ അസൂയ പൂണ്ടു ഒരു പണി തന്നതാണോ?.......?

    ഏയ്.....ഇന്റര്‍വെല്‍ ആയതല്ലേ ഉള്ളു......ശ്രീദേവി വരുമായിരിക്കും...ചിന്തകള്‍ക്ക് നേരിയ വിരാമം ഇട്ടു വീണ്ടും സിനിമയിലേക്ക്..പടം കഴിയാറായി ....ശ്രീദേവി പോയിട്ട് ഹേമമാലിനി പോലും വന്നില്ല....സുബൈറിന്റെ കണ്ണുകള്‍ ചുവന്നു ((ഉറക്കം തൂങ്ങി അല്ല.....ദേഷ്യത്താല്‍)) ,ചുണ്ടുകള്‍ വിറച്ചു.. ((തണുത്തിട്ടല്ല...ക്രോധത്താല്‍..))

      ഇനി മുതല്‍....ഗ്രൂപ്പില്‍ ഇടുന്ന ഒരു മത്സരത്തിനും അവന്റെ കമന്റുകള്‍ക്ക് ലൈക്‌ ഇടില്ലെന്നു മനസ്സാ ഉറപ്പിച്ചു.....ഉറങ്ങാന്‍ കിടന്നു...
എവിടെ.....രോഷം മനസ്സില്‍ കിടന്നു തിരതല്ലുന്നു.....അവന്റെ ബ്ലോഗ്‌ എടുത്തു രണ്ടു തെറി കമന്റുകള്‍ എഴുതിയാലോ?..ഏയ്....ശേരിയാവില്ല..
ബ്ലോഗുലകത്തില്‍ തന്റെ പേര്...ചീത്തയായാലോ..ഒരു അനോണി ആയിരുന്നെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു...ഇത് സ്വന്തം പേരായി പോയി...

       രണ്ടും കല്‍പ്പിച്ചു സുബൈര്‍ ഫോണ്‍ എടുത്തു...രതീഷിന്റെ നമ്പര്‍ കറക്കി..ട്രിംഗ്...ട്രിംഗ്.....രതീഷ്‌ ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.....രതീഷ്‌ ജിവിതത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത തെറികള്‍ (വെജ്ജും നോണ്‍-വെജ്ജും ഉള്‍പ്പെടും))  സുബൈര്‍ വിളിച്ചു...
രതീഷിനു തെറിവിളിയുടെ കാരണമൊന്നും പിടികിട്ടിയില്ലെങ്കിലും വിട്ടുകൊടുക്കാന്‍  പറ്റുമോ....ഒന്നുമല്ലേലും താനും അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ അല്ലെ....വിളിച്ചു തനി നാടന്‍ ഏനാത്ത്‌ സ്ടയിലില്‍ നാലു തെറി...അങ്ങനെ....സുബൈറിന്റെ ബാലന്‍സ്‌ തീരുന്നത് വരെ കലാപരിപാടി തുടര്‍ന്നു.....ഡിം.......ഒരു മനോഹരമായ ഫ്രണ്ട്ഷിപ്പ് അങ്ങനെ ശ്രീദേവി കാരണം തകര്‍ന്നു തരിപ്പണമായി...

     ഈ വിവരം...യുവ ബ്ലോഗര്‍ ആയ റോബിന്‍ മുഖേന അറിഞ്ഞ ഈയുള്ളവന്‍...കാരണം അറിയാന്‍ വേണ്ടി....സുബൈറിക്കയെ സമീപിച്ചു...അപ്പോഴാണ്‌....അദ്ദേഹം സംഭവിച്ചതെല്ലാം പറഞ്ഞത്...

   ഞാനൊന്നു ഞെട്ടി.....ങേ!!!......ഞാന്‍ കണ്ട ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷില്‍ ശ്രീദേവി ഉണ്ടല്ലോ....പിന്നെങ്ങനെ സുബൈറിക്ക കണ്ടതില്‍ ഇല്ലാതെ വരും....ഇനി സൗദിക്കും കുവൈറ്റിനും രണ്ടു പ്രിന്റ്‌ ആണോ....ഹേയ് അങ്ങനെ വരുമോ....ഞങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കമായി....അവസാനം....സുബൈര്‍ക്ക എന്റെ ചാറ്റ് ബോക്സില്‍ അത് കൊണ്ടിട്ടു....ന്താന്നല്ലേ....ലിങ്ക്....ലിങ്ക്...ലിങ്ക്......ആരും ഓടണ്ട...ബ്ലോഗ്‌ ലിങ്കല്ല....ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷ്‌ ന്റെ യൂടൂബ്  ലിങ്ക്...
ഇത്രയേറെ പ്രശ്നക്കാരനായ ആ ലിങ്ക് ഞാനിതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...

http://www.youtube.com/watch?v=wrZ6Y7iCvjQ

ഞാന്‍ തെല്ലു ശങ്കയോടെ ലിങ്കിന്റെ പിന്നാലെ പോയി....
English Vinglish Full Movie 2012…

 
തലക്കെട്ട്‌ വായിച്ചു...സംഭവം അത് തന്നെ...പടം കാണാന്‍ തുടങ്ങി.....സുബൈര്‍ക്ക പറഞ്ഞത് ശെരിയാ....അതില്‍ ശ്രീദേവി ഇല്ല....ഇത് ഞാന്‍ കണ്ട പടമേ അല്ല.....എന്നിലെ കുറ്റാന്വേഷകന്‍ ഉണര്‍ന്നു  (ചെറുപ്പം മുതലേ മമ്മൂട്ടിയുടെ സി.ബി.ഐ സീരീസ്‌ കാണുമായിരുന്നു)...
പടം ആദ്യം മുതല്‍ സസൂക്ഷ്മം നീരീക്ഷിച്ചു....പടത്തിന്‍റെ ടൈറ്റില്‍ എഴുതുന്ന മഞ്ഞ പേജ് എത്തി...ഫിലിമിന്റെ പേര് വായിച്ചു..

“ചോടോ കല്‍ കീ ബാത്തെയ്ന്‍”...

ഞാനൊന്നു ഞെട്ടി.....അപ്പൊ ഇന്ഗ്ലീഷ്‌ വിന്ഗ്ലീഷ്‌ എന്നും പറഞ്ഞു സുബൈര്‍ക്കാ രണ്ടു രണ്ടര മണിക്കൂര്‍ ഇരുന്നു കണ്ടത് ...”ചോടോ കല്‍ കീ ബാത്തെയ്ന്‍ ആയിരുന്നു...അതില്‍ ശ്രീദേവി വരാത്തതില്‍ രതീഷ്‌നു പങ്കൊന്നും ഇല്ല.....യൂടൂബില്‍ സിനിമ അപ്ലോഡ് ചെയ്ത വിരുതന്മാര്‍ പറ്റിച്ച പണി.....എന്നിലെ ക്രൂരന്‍ ഉണര്‍ന്നു...സുബൈര്‍ക്കയെ കളിയാക്കാന്‍ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു....പാവം....ആകെ വിജ്രംഭിച്ചു പോയി...തന്റെ പ്രിയ സ്നേഹിതനെ....താന്‍...... എന്തൊരു വിഡ്ഢിയാണ്...ഛെ.......ഇനി എങ്ങനെ രതീഷിന്റെ മുഖത്ത് നോക്കും....ഒന്ന് സോറി പറയണം എന്നുണ്ട്....പക്ഷെ അവന്‍ കേട്ട് നില്‍ക്കുമോ?.....അതിനും മാത്രം തെറി അവനെ വിളിച്ചില്ലേ?...:(  ...നെഞ്ച് തകര്‍ന്ന സുബൈര്‍ക്ക ഇതെന്നോട് പറഞ്ഞു....എനിക്ക് എന്‍റെ സുഹൃത്തിനെ തിരികെ വേണം....ശ്രീദേവി പോയി പണി നോക്കട്ടെ..എനിക്കെന്റെ രതീഷാ വലുത്.....നീയൊന്നു അവനോടു പറ....എനിക്ക്  ഫേസ് ചെയ്യാന്‍ പേടിയാ....ഗ്രൂപ്പില്‍ അവന്‍ കഴിഞ്ഞ ആഴ്ച മത്സരതിനിട്ട ഹൈക്കു ഞാന്‍ ലൈക്‌ ചെയ്തിട്ടില...അതിന്റെ ദേഷ്യവും കാണും....എന്നെ ലിബി ഒന്ന് സഹായിച്ചേ പറ്റൂ.......

    അതെ....സുഹൃത്തുക്കളെ.....ആ അപേക്ഷയാണ് എന്നെ വീണ്ടും ബ്ലോഗിലേക്ക് വിട്ടത്....രതീഷേട്ടാ....ക്ഷമിക്കൂ....നമ്മുടെ സുബൈര്‍ക്കയ്ക്ക് ഒരു അമളി പറ്റിയതല്ലേ....നിങ്ങള്‍ രണ്ടാളും വീണ്ടും ഒന്നിക്കണം....പഴയപോലെ....
സുബൈര്‍ക്കയ്ക്ക് നല്ല കുറ്റബോധം  ഉണ്ട് പോരാത്തതിന് ചമ്മലും ...അതാ നേരിട്ട് പറയാതെ ....എന്നെ ഈ കര്‍ത്തവ്യം ഏല്‍പ്പിച്ചത്....എന്നെ പോലെ....ഇത് വായിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ടാവും.....നിങ്ങള്‍ വീണ്ടും ഒന്നിക്കണം എന്ന്....

       “നല്ല സുഹൃത്ത്‌ ബന്ധങ്ങള്‍ തകരാതിരിക്കട്ടെ...എന്തിന്റെ പേരിലാണെങ്കിലും”


(( ആ പിന്നെ.....ഈ കഥയിലെ രതീഷും സുബൈറും ആരാന്നു എന്നോട് ചോതിക്കണ്ട കേട്ടോ.....ഞാന്‍ പറയില്ല....നിങ്ങള്‍ കണ്ടു പിടിചോളീ....:)  ))


52 comments:

  1. ഏതായാലും ഇങ്ങനെ ചില പണികള്‍ കിട്ടുന്നത് നല്ലതാ... കമന്റുകള്‍ കൊണ്ട് ഞാന്‍ താങ്കളെ അനുഗ്രഹിച്ചിരിക്കുന്നു.

    ReplyDelete
  2. രണ്ടാമത്തെ കമന്റ് കൊണ്ട് നോമും അനുഗ്രഹിച്ചിരിക്കുന്നു ട്ടോ ലിബീച്ചായോ.

    സുബൈറിന്റെ കണ്ണുകള്‍ ചുവന്നു ((ഉറക്കം തൂങ്ങി അല്ല.....ദേഷ്യത്താല്‍)) ,ചുണ്ടുകള്‍ വിറച്ചു.. ((തണുത്തിട്ടല്ല...ക്രോധത്താല്‍..))

    ഇതൊരു കിണ്ണൻ കാച്ചി ഡയലോഗായി ട്ടോ. മൊത്തത്തിൽ ഇതെന്താ സത്യാണോ കഥേണോ ന്ന് അറിഞൂടാ പക്ഷെ നല്ല രസം ണ്ട്. ആശംസകൾ.

    ReplyDelete
  3. ഹഹ... ഒള്ളതാണോ ??

    ReplyDelete
  4. അവര്‍ക്കൊരു തര്‍ക്കം ,നിങ്ങള്‍ക്കൊരു പോസ്റ്റ്‌ .ഞമ്മള്‍ക്കൊരു വായന !!

    ReplyDelete
  5. ഹ ഹ...
    എടുത്തുചാട്ടം ആപത്താണെന്ന് സുബൈറും രതീഷും മനസ്സിലാക്കട്ടെ

    ReplyDelete
  6. വഴക്ക് കൂടിയത് വെറുതെയായി

    ReplyDelete
  7. നേരത്തെ വായിച്ചു കമന്റ് ഇടാന്‍ വന്നപ്പോഴേക്കും ബ്ലോഗ്‌ അഴിച്ചു പണിതല്ലോ ലിബി. കൊള്ളാം. അല്ല സുബൈറും രതീഷും ആരാ.. എനിക്കൊരൂഹമുണ്ട് . അവര്‍ തന്നെയാകും. :) എന്തായാലും ബ്ലോഗ്‌ തുറന്ന നിലക്ക് ഇനി ഇവിടെ നല്ല തിരക്കാവട്ടെ

    ReplyDelete
  8. നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഒരിക്കലും തകരില്യ........

    ReplyDelete
  9. നായകന് ഏതായാലും സില്മേനെ പറ്റി നല്ല വെളിപാടുന്ടെന്നു മന്‍സിലായി ..... അവര്‍ ഇനിയും ഒന്നാകട്ടെ , ഇന്ത്യന്‍ സില്‍മക്ക് മുതല്‍കൂട്ടാവട്ടെ .... ആശംസകള്‍ (ലിബിക്ക് മാത്രം )

    ReplyDelete
  10. സംഭവം..കൊള്ളാം !
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  11. ഇതില്‍ പറഞ്ഞിരിക്കുന്ന ആള്‍ക്കാരെ എവിടെയോ പരിചയം ഉള്ള മാതിരി :) തോന്നലാരിക്കും അല്ലെ.

    കലക്കി മാഷെ. എന്നാലും ശ്രീദേവി വന്നില്ലലോ..

    ReplyDelete
  12. ചില മാന്യവ്യക്തിത്വങ്ങളെ മൻപൂർവം ആക്ഷേപിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായുള്ള ഒരു ഹിഡൺ അജണ്ട ഇതിലില്ലെ എന്നെനിക്കൊരു സംശയം. ഇങ്ങനൊക്കെ ആൾക്കാർക്കു സംഭവിക്കുമോ., ന്യായമായും അങ്ങനെ സംഭവിച്ചാൽ തന്നെ ലിബിയെപോലുള്ള ഒരു കുരുട്ടുബുദ്ധിയോട് ഷയർ ചെയ്യുമോ.., സംശയങ്ങൾ നിളുമ്പോഴും ഇതൊക്കെ ആരാന്ന് മാത്രം മനസ്സിലാവുന്നില്ല....മ ഗ്രൂപ്പിലുള്ള ആൾക്കാർ ആണെന്ന് പിടികിട്ടി.. കഥ നന്നായി, ആശംസകൾ..

    ReplyDelete
  13. beautiful template

    ReplyDelete
  14. അടിപൊളി വളരെ നൈസ് !
    superb !
    blog width അല്പം കൂടി കൂട്ട് ...

    ReplyDelete
  15. ഡാ ലിബൂ, പോസ്റ്റിന്റെ ഫോണ്ട് സൈസ്‌ വലുതാക്കൂ. എന്നിട്ട് വായിക്കാം.
    (ഇത് വായിച്ചു പൊട്ടിക്കാന്‍ എന്റെ മുഖത്ത് നാല് കണ്ണില്ല)

    ReplyDelete
  16. ഹ.. ഹ... ഹ... കിടിലന്‍... :)

    ReplyDelete
  17. ഹഹ ... അത് കലക്കി

    ഇതാ പറയുന്നത് ചക്ക വീണാല്‍ പോസ്റ്റ്‌ ഇടാനുള്ള വകുപ്പും കിട്ടും എന്ന്...:)

    ReplyDelete
  18. Good blog design yaar!!!! eni para aaraa subairum ratheeshum ??

    ReplyDelete
  19. ദേവീ ശ്രീദേവീ
    തേടിവരുന്നൂ ഞാന്‍

    എന്ന പാട്ട് പാടിയാല്‍ മത്യാര്‍ന്നു.
    ഇനീപ്പോ പറഞ്ഞിട്ടെന്താ..!!

    ReplyDelete
  20. @സംഗീത്
    @മണ്ടൂസന്‍

    നന്ദി സുഹൃത്തുക്കളെ.....ആദ്യ കമന്റുകള്‍ക്കും....പ്രോല്‍സാഹനങ്ങള്‍ക്കും.....:)

    ReplyDelete
  21. @സുമേഷ്‌
    @നിസാരന്‍

    സംഭവം നടന്നത് തന്നെയാ....നമ്മുടെ ഇടയില്‍ തന്നെ ശെരിക്കൊന്നു തപ്പി നോക്കിയാല്‍....സുബൈര്‍നെ പിടി കിട്ടും.....:)

    ReplyDelete
  22. @രാംജി
    @ഫൈസല്‍
    @വിഡ്ഢിമാന്‍
    @റിയാസ്‌

    നന്ദി....ഒരു തുടക്കക്കാരനെ കേള്‍ക്കാന്‍ വന്നതില്‍...അനുഗ്രഹങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  23. @അസ്രുസ്
    @റോബിന്‍
    @വിനീത
    @അബ്സര്‍

    :)


    @പടന്നക്കാരന്‍ - ഹ....ഒന്ന് ചിന്തിച്ചു നോക്ക് മാഷേ....ആളെ കിട്ടും...

    ReplyDelete
  24. @ശ്രീജിത്ത്‌
    @നവാസ്‌

    ആഹാ....രണ്ടാള്‍ക്കും ആളെ പിടി കിട്ടിയെങ്കില്‍ ഇവരെ എല്ലാം ഇങ്ങനെ ടെന്‍ഷന്‍ അടിപ്പിക്കാതെ തുറന്നു പറഞ്ഞൂടെ?....:D

    ReplyDelete
  25. @അജിത്‌ കുമാര്‍

    ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ....ചേട്ടാ....:)

    പറ്റിപ്പോയില്ലേ.....സുബൈര്‍നു...:)

    ReplyDelete
  26. @കണ്ണൂരാന്‍

    ഗുരോ...ഫോണ്ട് വലുതാക്കി...
    കുറച്ചു മിനുക്കു പണികള്‍ നടത്തുവാരുന്നു....അതാ അങ്ങനെ കിടന്നത്...

    വായിക്കൂ....അഭിപ്രായത്തിനായി കാതോര്‍ക്കുന്നു....:)

    ReplyDelete
  27. @സംഗീത

    അതെ....തകരാതിരിക്കട്ടെ....നല്ല സുഹൃത്ത് ബന്ധങ്ങള്‍ ..എന്തിന്റെ പേരിലാണെങ്കിലും....

    ReplyDelete
  28. നന്നായിട്ടുണ്ട്.....

    ReplyDelete
  29. ലിംബുവേ ;) .... ഇമ്മട മുത്തു കലക്കിട്ടാ !!!

    ReplyDelete
  30. kollaam libi... e ezhuthu kure munne thudangaarunnu... blogil ezhuthan thudangiyathil santhosham.. iniyum ezhuthum enna pratheekshayode... all the best...

    ReplyDelete
  31. കൊള്ളാല്ലോ ശ്രീദേവിക്കഥ...

    ReplyDelete
  32. കൊള്ളാം,...നന്നായിരിക്കുന്നു,...ആശ്മാഷകള്‍,...

    ReplyDelete
  33. Haa..haa...ha...superb ..എടാ വില്ലന്മാരെ...പടം തിയേറ്ററില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു ഇവിടെ ...അപ്പൊ നിങ്ങള്‍ ചുളുവില്‍ യു ടുബില്‍ കാണാന്‍ നോക്കി അല്ലെ ...അപോ അദ്ദന്നെ കിട്ടണം ....രണ്ടു പേരും കടുത്ത സിനിമാ പ്രേമികള്‍ ആണെന്ന് പറഞ്ഞില്ലേ ..എന്നിട്ടും സുബൈറിന് ഈ പറ്റു പറ്റിയല്ലോ എന്നോര്‍ത്തിട്ടാണ് എനിക്ക് വിഷമം ..ഹി ഹി...

    ReplyDelete
  34. appo athanu sambahavam.....sreedevi karanam oru kudumbam thakarnnalle







    ReplyDelete
  35. കൊള്ളാം ലിബി ബ്ലോഗിന്‍റെ തീരത്ത് പിച്ച വെച്ച് നടക്കുന്ന നീ ഒരു ഉഗ്രന്‍ ബ്ലോഗന്‍ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു ...............

    ReplyDelete
  36. ഗ്രൂപ്പില്‍ ത്രെഡുകളില്‍ നീയിടുന്ന ചില കമന്റുകള്‍ ചിരിപ്പിക്കാറുണ്ട്. അപ്പോഴൊക്കെ ഇവന് നല്ലൊരു നര്‍മ്മാനുഭവം എഴുതിയാല്‍ എന്താന്നു ചിന്തിച്ചിരുന്നു.
    ഇപ്പൊ സന്തോഷായി. ബോറടിക്കാതെ വായിച്ചു രസിച്ചു.

    (എന്ന് കരുതി ഇതൊരു ശീലമാക്കി എന്നെപ്പോലുള്ളവരുടെ നെയ്ചോറില്‍ ശവര്മയില്‍ ഇടുന്ന ചിക്കന്‍ കഷ്ണം ഇട്ടേക്കരുത്. കേട്ടോ)

    ReplyDelete
  37. ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ
    എനിഇട്ടും നീ വന്നില്ലല്ലോ
    ഞമ്മന്റെ ശ്രീദേവീ.... :)

    ശ്രീദേവി വരും പോവും, ഞമ്മള് വെറുതെ അതിന്റെ പേരില് ഉള്ള സൗഹൃദം കളയാന്‍ പാടില്ലാ ട്ടോ...
    ഹും ശ്രീടെവിക്കെന്താ കൊമ്പുണ്ടോ, സൗഹൃദം കളയുന്ന അപ്രിയ സത്യങ്ങളുടെ കൊമ്പ് ഹ ഹ ഹ ഹ

    അപ്പൊ ഇനി രണ്ടാളും വേഗം കൈകൊടുത്തു കെട്ടിപിടിച്ചു പിണക്കം മാറ്റിയെ ....

    ലിബി കൊള്ളാം കേട്ടോ എഴുത്ത് ആശംസകള്‍...

    ReplyDelete
  38. എന്റെ ചോദ്യം ഇതാണ്??? ഇതിലെ രതീഷ്‌ ആരു? സുബൈര്‍ ആരു?? ഉത്തരം പറ ലിബീ .. :P

    ReplyDelete
  39. കൊള്ളാല്ലോ അവതരണം, തുടരുക .................

    ReplyDelete
  40. ആരാന്നു എനിക്കറിയാല്ലോ ..!!

    ReplyDelete
  41. ഹഹഹ് ഇനീ പ്പോ ഞങ്ങള്‍ മെനകെട്ടു തപ്പണമല്ലോ നായകനമാരെ
    സാരല്ല ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ ലിബി ലൈക്ക് അടിക്കാത്തത് ആര്‍ക്കാന്നു നോക്ക്യാല്‍ മതീല്ലോ ഹിഹി

    ReplyDelete
  42. ഹൈക്കുവിട്ടിരിക്കുന്നയാൾ നമ്മുടെ നവാസ് , അപ്പോൾ സുബൈറിനെ പിടികിട്ടി. രതീഷ് ഇത് ആരപ്പാ.... :)

    ലിബി ബ്ലോഗിൽ മാറാല പിടിപ്പിക്കാതെ മാസത്തിൽ ഒരു പോസ്റ്റെങ്കിലുമിടുക. എഴുതാനുള്ള കഴിവൊക്കെയുണ്ടാല്ലോ?

    ആശംസകൾ, ലൈക്കി, ഫോളോ ചെയ്ത് അനുഗ്രഹിച്ചിരിക്കുന്നു....

    ReplyDelete
  43. ഹ ഹ മോഹീ...നീ സസ്പെൻസ് കളഞ്ഞല്ലോ...

    ReplyDelete
  44. തുടക്കം മോശാക്കിയില്ലലോ.... ആശംസകള്‍.
    പിന്നെ ഇപ്പൊ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് വായിക്കാന്‍ അത്ര സുഖം തോന്നിയില്ല.

    ReplyDelete
  45. ഭയങ്കരാ .. തെന്താപ്പോത്.... കലക്കി മറിചൂട്ടാ...

    ReplyDelete
  46. ഉറക്കം കളഞ്ഞു പണി വാങ്ങിക്കാന്‍ വേഷം കെട്ടിയിരിക്കുന്നവര്‍ക്ക് അങ്ങിനെ തന്നെ വേണം :)

    ReplyDelete
  47. സംഭവം കൊള്ളാല്ലോ
    ഇവിടെ ഇതാദ്യം
    ഇനിയും എഴുതുക
    അറിയിക്കുക
    വീണും കാണാം

    ReplyDelete
  48. കൊള്ളാം.. നന്നായിട്ടുണ്ട്..
    ആശംസകള്‍...

    ReplyDelete
  49. ഒരു ചിരിയില്‍ ഒതുക്കുന്നു :)

    ReplyDelete