Saturday 1 June 2013

കാക്കയും ഒരു മനുഷ്യനല്ലേ!!


ആയിരത്തി തൊള്ളായിരത്തി അന്ന്!!!

നോം എല്‍.കെ.ജിയില്‍ പഠിക്കുന്ന കാലം!!!

എന്നും രാവിലെ പാവം അമ്മ സ്കൂളില്‍ കൊണ്ട് വന്നു വിട്ടിട്ടു പോകും!!!
ഉച്ച ആകുമ്പോ വീണ്ടും വരും.....പുത്രനു ചോറ് വാരിക്കൊടുക്കാന്‍....ഇല്ലേല്‍ അവന്‍ കഴിക്കൂലാ!!!

ഈ കലാപരിപാടി യു കെ ജിയിലും തുടര്‍ന്നപ്പോള്‍... സ്കൂളിലെ സിസ്റ്റേര്‍സ് അമ്മയെ വിലക്കി!!!
എല്ലാ കുട്ടികളും തനിയെ അല്ലെ കഴിക്കുന്നെ....ഇവന്‍ വല്യ കുട്ടി ആയില്ലേ....ഇനി തന്നെ കഴിച്ചു പഠിക്കട്ടെ.....ലിസി ഇനി ഉച്ചയ്ക്ക് സ്കൂളില്‍ വരണ്ട!!!!
മറ്റുകുട്ടികള്‍ക്കു ഫീല്‍ ചെയ്യുമത്രേ!!!! ഹ്മം!!!

അമ്മയുടെ കയ്യില്‍ നിന്നും വെറുതെ കിട്ടിയിരുന്ന ആ ഓഫര്‍ ലോറെന്‍സെറ്റാ സിസ്റ്ററും സുമ ടീച്ചറും ചേര്‍ന്ന് കലക്കി!!!
അവരോടു ആ യു.കെ.ജിക്കാരന് അപ്പോള്‍ തോന്നിയ ദേഷ്യം നിങ്ങള്‍ക്കൊന്നും പറഞ്ഞാ മനസ്സിലാവൂല കുട്ടികളെ...മനസ്സിലാവൂല

അങ്ങനെ പിറ്റെ ദിവസം മുതല്‍ നോം ഒറ്റയ്ക്ക് "ലഞ്ചു" വാന്‍ തുടങ്ങി!!!

എന്നും വൈകുന്നേരം വിളിക്കാന്‍ വരുമ്പോ അമ്മ ആദ്യം ടിഫിന്‍ ബോക്സ് പരിശോധിക്കും.....

അപ്പൊള്‍ ആ മുഖം പ്രകാശിക്കുന്നത് കാണാം....

നല്ല കുട്ടി....അമ്മേടെ മോന്‍ മുഴുവന്‍ കഴിച്ചല്ലോ!!!!

ആ വകയില്‍ സ്ഥിരം "ഫൈവ് സ്റ്റാര്‍" മാര്‍ക്കോസ് ചേട്ടന്റെ കടയില്‍ നിന്നും വാങ്ങി തരാറുള്ളതും ഓര്‍മ്മയില്‍ മഞ്ഞപിടിച്ചിങ്ങനെ നില്‍ക്കുന്നു!!!

അങ്ങനെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ നടന്നു പോകവേ.......അവിചാരിതമായി ഒരു ദിവസം ലിസിയാമ്മ ഉച്ചസമയത്ത് വേറെ ഏതോ ആവശ്യത്തിനു സ്കൂളില്‍ വന്നു!!!!

കുട്ടികള്‍ എല്ലാവരും പള്ളി മുറ്റത്തുള്ള സ്റ്റേജില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കാറ്!!!

മകന്‍ ഒറ്റയ്ക്ക് ചോറ് വാരി കഴിക്കുന്ന ആ നയന മനോഹരമായ കാഴ്ച കാണാന്‍ എന്‍റെ പ്രിയ മാതാശ്രീ പതിയെ പതിയെ ഞാന്‍ കാണാതെ പുറകില്‍ വന്നു നോക്കി!!!

അപ്പോള്‍ കണ്ട കാഴ്ച!!!

മകന് ചുറ്റും നല്ല ചേലുള്ള കരിങ്കാക്കകള്‍!!!!

തന്റെ ചോറ്റുപാത്രത്തിലെ ഭക്ഷണം .... എല്ലാ കാക്ക സഹോദരി/സഹോദരന്മാര്‍ക്കും കൂടി വീതിച്ചു കൊടുക്കുകയാണ് അമ്മേടെ പൊന്നുമോന്‍....

ട്ടപ്പേ!!!

പേടിക്കണ്ട.....ആ സ്നേഹമയി എന്നെ തല്ലിയ ശബ്ദമാ കേട്ടത്....

എന്താടാ നീയീ കാണിക്കുന്നതു???

അത് അമ്മെ....കാക്കയ്ക്കും ഇല്ലേ വിശപ്പ്‌...അതും ഒരു മനുഷ്യനല്ലേ....നമ്മള്‍ കൊടുത്തില്ലേല്‍ പിന്നെ അവര്‍ക്കാരാ ഭക്ഷണം കൊടുക്കുക!!!

എന്‍റെ ആ ചോദ്യത്തില്‍ അല്‍പ്പം പതറിയെങ്കിലും അമ്മ വീണ്ടും ചോദിച്ചു...... അതിനു നീ കഴിക്കാതെ വേണോ അവറ്റകള്‍ക്ക് കൊടുക്കാന്‍......

അതൊക്കെ പോട്ടെ.....ഇതില്‍ വച്ചിരുന്ന മുട്ട എവിടെ?...അതേലും തിന്നോ....കുട്ടിഗാന്ധി ?

അമ്മയുടെ അറിവില്ലായ്മയെ ഓര്‍ത്തു സ്വയം ലജ്ജിച്ചു...ഞാന്‍ ചോദിച്ചു.....

മണ്ടീ....അമ്മെ..... കാക്കകള്‍ എങ്ങനാ പച്ചചോറ് തിന്നുന്നെ?.....അമ്മ തിന്നാറുണ്ടോ....പച്ച ചോറ്?..... അതോണ്ട് ഞാന്‍ ആ മുട്ടേം അവര്‍ക്ക് കൊടുത്തു!!!!!

ആ പാവം അമ്മയുടെ മുഖത്ത് അപ്പൊ നിഴലിച്ച ഭാവം...... അതെന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും മനസ്സിയായിട്ടില്ല!!!

ഇതെല്ലാം കണ്ടോണ്ടു വന്ന സുമ ടീച്ചര്‍....സംഘര്‍ഷാവസ്ഥ തണുപ്പിക്കാന്‍ എന്നോണം ...അമ്മയോട് പറഞ്ഞു......ലിസി നാളെ മുതല്‍ ഉച്ചക്ക് ചോറ് കൊടുക്കാന്‍ വന്നോളൂട്ടോ......സിസ്റ്റര്‍നോടു ഞാന്‍ പറഞ്ഞോളാം!!!!

[[ ഇന്നിവിടെ ...ഇപ്പൊ രണ്ടായിരത്തി പതിമൂന്നാം ആണ്ടില്‍.....സൗദി അറേബ്യയില്‍ ....... ഭക്ഷണം വെക്കാനുള്ള മടി കാരണം ഹോട്ടലിലെ ഭക്ഷണം കഴിക്കുമ്പോ....അറിയാതെ ആ കാലം ഒക്കെ ഓര്‍മ്മ വന്നു.....

ആ മുട്ട പോരിച്ചതിന്റെം ചോറിന്റെം ഒക്കെ സ്വാദ്.. ഈ മോര്‍ച്ചറിയില്‍ വെച്ച ചിക്കന്‍ പൊരിച്ചതിനും .... മട്ടന്‍ ബിര്യാണിക്കും ഒക്കെ കിട്ടുമോ? ]]

12 comments:

 1. ചില പ്രത്യേകപ്രദേശങ്ങളില്‍ മാത്രം കാക്കകള്‍ തടിച്ചുകൊഴുത്തുരുണ്ടിരുന്നതിന്റെ രഹസ്യം ഇപ്പഴല്ലേ മനസ്സിലായത്

  (അമ്മയോര്‍മ്മകള്‍ ഇഷ്ടപ്പെട്ടു കേട്ടോ ലിബി)

  ReplyDelete
  Replies
  1. എന്നും നിലനില്‍ക്കുന്ന ഓര്‍മ്മകള്‍....

   അത് അമ്മയോര്‍മ്മകള്‍ മാത്രമല്ലേ...ഉള്ളൂ...അജിത്തേട്ടാ :)

   Delete
 2. എൽ കേ ജിയിൽ, നിന്നേ നീ ഗാന്ധിയനായിരുന്നു അല്ലേ?

  ReplyDelete
  Replies
  1. അതെ....ഒന്നാം ക്ലാസ് വരെ ഞാന്‍ ഗാന്ധിയന്‍ ആയിരുന്നു :P

   Delete
 3. hathu kalakki..... kollaam....
  ithu FB il mumpu ittittundaayirunnu alle???

  ReplyDelete
  Replies
  1. എഫ്.ബി യില്‍ ഇടുന്ന പോസ്റ്റുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഒരിടം...

   അതാണെനിക്ക് ബ്ലോഗ്‌ :)

   Delete
 4. കാക്കയ്ക്കും ഇല്ലേ വിശപ്പ്‌...അതും ഒരു മനുഷ്യനല്ലേ.. തന്നെ?

  ReplyDelete
  Replies
  1. ന്താ....മന്സന്‍ അല്ലാന്നുണ്ടോ?

   Delete
 5. പാവം കാക്കകള്‍ ..ഹി ഹി

  ReplyDelete
 6. ഇപ്പൊ അതിലെതെലും "കാക്ക" യ്ക്ക് നന്ദിയുണ്ടോ ???

  ReplyDelete
 7. "കാക്കയ്ക്കും ഇല്ലേ വിശപ്പ്‌...അതും ഒരു മനുഷ്യനല്ലേ".. :D

  ReplyDelete