Saturday, 1 June 2013

മുടി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ "എക്സ്"


                          ഉപ്പുവെള്ളം , കൊടും ചൂട് , പാരമ്പര്യം ,ബുജിത്തരം , കവിഞ്ഞൊഴുകുന്ന ഇന്റലിജന്‍സ് തുടങ്ങിയ സ്വാഭാവിക കാരണങ്ങളാല്‍ ആണെന്ന് തോന്നുന്നു....ഈയിടെയായി മുടി ചറ പറാ....ചറ പറാ....പൊഴിയുന്നു!!!!

                          ഈ ഫഹദ് ഫാസില്‍ യുഗത്തില്‍ മുടിയല്ല...തല തന്നെ പോയാലും നമ്മുടെ ഗ്ലാമറിന് ഒരു കുബ്ബൂസും സംഭവിക്കില്ല ...എന്നെനിക്ക് ഉറപ്പുണ്ടെങ്കിലും വെക്കേഷന്‍ അടുത്തു വരുന്നതും...ഷാരൂഖ് ഖാന്‍റെ മുടിയെ വെല്ലുന്ന മുടിയുമായി പോയ പ്രിയ മകന്‍ ലിബിയെ ഈ കോലത്തില്‍ കണ്ടാല്‍ പ്രിയ മാതാവിന്റെ ഹൃദയം തകരുന്നതും ഒക്കെ ഓര്‍ത്തപ്പോള്‍.... എന്തെങ്കിലും ചെയ്തു നോക്കാമെന്ന് കരുതി. [[മാതാവിന് വേണ്ടി മാത്രം...എനിക്ക് വേണ്ടിയല്ല...എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടോട്ടെ....

"എന്‍റെ മോനീഗതി വന്നല്ലോ...അവനിനി ആര് പെണ്ണ് കൊടുക്കുമെന്റെ കര്‍ത്താവേ....എന്നൊക്കെ അലമുറയിട്ടു കരയുന്ന അമ്മയുടെ മുഖം സ്വപ്നം കണ്ടു ചില രാത്രികളില്‍ ഞെട്ടി എഴുനെല്‍ക്കാറുപോലുമുണ്ട്!!! ]]

അങ്ങനെയിരിക്കവേ....ഒരു പ്രിയ സുഹൃത്ത് പതിവ് ചിറ്റ്-ചാറ്റിനിടയില്‍ മൊഴിഞ്ഞു...ഡാ....അല്‍-ഖോബാറിലെ......"എക്സ്" എന്ന ഹോസ്പ്പിട്ടലില്‍ "വൈ" എന്ന് പേരുള്ള ഒരു സ്കിന്‍ സ്പെഷിയലിസ്റ്റ് ഉണ്ട്....നീ ഒന്ന് കൊണ്ട് കാണിക്ക്!!! ആള് മിടുക്കനാ..... നമ്മുടെ ശലീര്‍ ഇതുപോലെ കഷണ്ടിയുടെ ആരംഭം വന്നപ്പോഴേ പുള്ളിയെ കൊണ്ട് പോയി കാണിച്ചതാ....ഇപ്പൊ കണ്ടില്ലേ....അവന്റെ മുടി....ഹോ....സില്‍മാ നടന്മാര് തോറ്റ് പോകും!!!! സൌത്ത് സൌദിയില്‍ ഇത്രേം മുടിയുള്ള വേറെ മലയാളി ഇല്ല...സത്യം!!!!

എന്‍റെ മനസ്സില്‍ എട്ടു-പത്തു മുടി അല്ല ലഡ്ഡു ഒന്നിച്ചു പൊട്ടി....!!!

അങ്ങനെ പിറ്റേ ദിവസം ദാ താഴെ   കാണുന്ന പോലെ...വിത്തിന്‍ സെക്കണ്ട്സ്.....തല ....കമന്റില്ലാത്ത ബ്ലോഗ്‌ പോലെയാക്കി!!!!!


















അറബിയെ പറ്റിക്കല്‍ കഴിഞ്ഞു അഞ്ചു മണിക്ക് ഓഫീസ് വിട്ടപ്പോ നേരെ എക്സ് ആശൂത്രീലേക്ക് വെച്ച് പിടിച്ചു....

സുന്ദരിയായ ഫിളിഫീനി ഫെണ്‍കുട്ടി....കൌണ്ടറില്‍ ഇരുന്നു ചിരിച്ചു കാണിച്ചു...തിരിച്ചൊരു യമണ്ടന്‍ ഏറനാടന്‍ ചിരി മടക്കി കൊടുത്തതിനോടൊപ്പം ഇന്ഷുറന്സ് കാര്‍ഡും ഇക്കാമയും ഇത്തിരി ചില്ലറ റിയാലും കൊടുത്ത് "വൈ" ഡോക്ടറിനെ കാണാന്‍ ഉള്ള ടോക്കണ്‍ കരസ്ഥമാക്കി..

അങ്ങനെ ഡോക്ടറിന്റെ റൂം നു മുന്‍പില്‍ ഇരുപ്പായി!!!

ധാത്രിയുടെയും ഡാബര്‍ ആമ്ലലയുടെയും ടണ്ടാ ടണ്ടാ കൂള്‍ കൂളിന്റെയും പരസ്യത്തിലെ മുടി സമ്പന്നന്മാരെ ആ ഫ്രീ ടൈമില്‍ എന്‍റെ തല വെച്ച് സങ്കല്‍പ്പിച്ചു നോക്കി!!!!

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു....ഒരു സുന്ദരിയായ മലയാളി പെണ്‍കുട്ടി വാതില്‍ തുറന്നു എന്റെ മനോഹരമായ പേര് ഇത്തിരി നാണത്തോടെ ...ഉച്ചത്തില്‍ വിളിച്ചു.....

മൊട്ട തല തടവി....എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വാങ്ങാന്‍ പോകുന്ന വിദ്യാര്‍ഥിയെപ്പോലെ ഞാന്‍ തെല്ലു ശങ്കയോടെ അതിലുപരി ആകാംഷയോടെ അകത്തേക്ക് പ്രവേശിച്ചു!!!!

അതാ...കസേരയില്‍ ഇരുന്നു മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ കുറിപ്പടിയില്‍ കുത്തിവരയ്ക്കുന്ന സ്കിന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ."വൈ" !!!!

അദ്ദേഹത്തിന്റെ തല ട്യൂബ് ലൈറ്റ് പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു !!!! ഈ നൂറ്റാണ്ടില്‍ എങ്ങും ആ ശിരസ്സില്‍ മുടി ഉണ്ടായിരുന്നതിന്റെ തിരു ശേഷിപ്പുകള്‍ ഒന്നും കാണാന്‍ എനിക്ക് സാധിച്ചില്ല!!!

എന്താ മിസ്റ്റര്‍ ,അവിടെ നില്‍ക്കുന്നത്... കടന്നു വരൂ......

മിഴിച്ചു നില്‍ക്കുന്ന എന്നെ നോക്കി അദ്ദേഹം ഗൌരവത്തില്‍ മാടി വിളിച്ചു!!!

പെട്ടന്നുണ്ടായ ഞെട്ടലില്‍ നിന്ന് മുക്തനായ ഞാന്‍ മെല്ലെ അബോധ മനസ്സില്‍ നിന്നും ഒരു അശരീരി പോലെ ചോദിച്ചു ....

ഡോക്ടര്‍ , ഡോക്ടര്‍ തന്നെയാണോ....ഈ മുടി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍."വൈ" .

അതെ എന്ന മറുപടി കിട്ടിയപ്പോ ഞാന്‍ തളത്തില്‍ ദിനേശനെ പോലെ...എന്‍റെ സങ്കടം ഉണര്‍ത്തിച്ചു....

നിമിഷ നേരത്തിനകം അദ്ദേഹം പരിഹാരം കണ്ടുപിടിച്ചു!!!

200 റിയാലിന്റെ ഒരു കുത്തിവെപ്പ്...
ഇത്തിരി വിറ്റാമിന്‍ ഗുളിക..
അല്‍പ്പ സ്വല്‍പ്പം ഷാമ്പൂ , ഇത്തിരി ഹെയര്‍ സ്പ്രേ!!!

ആകെ മൊത്തം ഒരു 700 റിയാലിന്റെ വകുപ്പുണ്ട്!!!>..

താഴെ ഉള്ള മെഡിക്കല്‍ സ്റ്റോറില്‍ മാത്രമേ ഈ മരുന്നുകള്‍ കിട്ടൂ...എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു....

കുത്തിവെപ്പിനുള്ള പണം അടച്ചു വന്നാല്‍ ഇപ്പൊ തന്നെ അത് എടുക്കാമെന്നും....അദ്ദേഹം കൂട്ടി ചേര്‍ക്കാന്‍ മറന്നില്ല!!!!

നന്ദിയും പറഞ്ഞു....കിട്ടിയ കുറിപ്പടി പോക്കറ്റിലുമിട്ട് ....നേഴ്സ് ചേച്ചിയെ ഒന്ന് കണ്ണിറുക്കി കാണിച്ചു പുറത്തേക്കിറങ്ങി.....

ഗര്‍ഭിണിയായ ഭാര്യയെ ലേബര്‍ റൂമില്‍ കയറ്റിയ പോലത്തെ ടെന്‍ഷനില്‍ പുറത്ത് ഉലാത്തി ക്കൊണ്ടിരുന്ന പ്രിയ സുഹൃത്ത് അനസ് ഓടിവന്നു ചോദിച്ചു....

എന്തായളിയാ......

അവനെ നോക്കി ഒരു ഇളിഭ്യ ചിരി ചിരിച്ചു കുറിപ്പടി നാലായി വലിച്ചുകീറി ട്രാഷ് ബാഗില്‍ വിക്ഷേപിക്കുമ്പോള്‍...... വെട്ടി തിളങ്ങുന്ന മുടി സ്പെഷ്യലിസ്ടിന്റെ ചാണക തലയായിരുന്നു എന്‍റെ മനസ്സില്‍!!!!!

എന്നിട്ട് മെല്ലെ അവന്‍റെ ചെവിയില്‍ പറഞ്ഞു....

അളിയാ....വണ്ടിയെടുക്ക്!!! കഷണ്ടിക്ക് മരുന്നില്ലെടെ!!!!

28 comments:

  1. പ്രേരണ: ബ്ലോഗർ ആരിഫ്...


    താങ്ക്യൂ...

    ReplyDelete
  2. facebookile notification കണ്ടിവിടെതി. ഈ കുറിപ്പ് അവിടെ കൊടുത്തെങ്കിലും ഇവിടെയും യോജിക്കും എന്ന് തോന്നുന്നു

    ഇതേതായാലും നന്നായി നല്ല തീരുമാനം
    എല്ലാ ബ്ലോഗർമാരും ഇങ്ങനെ ചെയ്താൽ facebookil ഇടുന്നത് നമുക്ക് നഷ്ടമാകാതിരിക്കും നോക്കട്ടെ എഴുതുക ബ്ലോഗില തന്നെ :-)

    എന്തായാലും കഷ ണ്ടി മാറ്റാൻ കൊതിക്കുന്നവർക്കൊരു മുന്നറിയിപ്പു
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. ഇത്തിരി വൈകിയെങ്കിലും തീരുമാനം നന്നായല്ലേ... :)

      നന്ദി ഫിലിപ്പ് ചേട്ടാ...

      Delete
  3. Replies
    1. ഡോക്ടറെ ,

      ചിരിക്കാതെ വല്ല മരുന്നും ഉണ്ടെങ്കില്‍ പറ!!! :P

      Delete
  4. അല്ലെങ്കില്‍ തന്നെ ആ തിരുമോന്തയുടെ ഫോട്ടോ കണ്ടു മനുഷ്യന് മതിയായി.. ഇനിയിപ്പോ നാല് മുടി കൂടെ കിളിര്‍ത്താല്‍ പറയേം വേണ്ട....

    തിരിച്ചുവരവിന് ഒളിപ്പോരാളിക്ക് അഭിനന്ദനങ്ങള്‍.. :)

    ReplyDelete
    Replies
    1. അട്ടയ്ക്ക് കണ്ണും...കുതിരയ്ക്ക് കൊമ്പും....

      അങ്ങനെ എന്തൊക്കെയോ ഇല്ലേ....

      ഇതത് തന്നെ കഥ!!! ;)

      Delete
  5. sangathi kalakki...
    nalla narmmam, nalla rasamulla vaayanaa sukham..
    Mudi ullavare maathrame kalyanam kazhikkoo ennu parayunna penkuttikalude kaalam kazhinju poyi enn

    ReplyDelete
  6. ഇന്ദുലേഖ ട്രൈ ചെയ്തില്ലേ.....!!!!!!!!!

    ReplyDelete
    Replies
    1. ട്രൈ ചെയ്യാഞ്ഞിട്ടൊന്നുമല്ല....അവളടുക്കുന്നില്ല ....:P

      പോരാത്തതിന് വില്ലന്‍ ലുക്കുള്ള നാല് ആങ്ങളമാരും ;)

      Delete
  7. ഇത് പോസ്റ്റ്‌ ആക്കിയില്ലേ. നന്നായി ട്ടോ ,,ബ്ലോഗില്ലാത്തതിന്റെ പേരില്‍ ഇനി ആരും കടിച്ചു കീറാന്‍ വരില്ല ല്ലോ ..

    ReplyDelete
    Replies
    1. ഇത് പോസ്റ്റ്‌ ആക്കാന്‍ കാരണം.....താങ്കള്‍ ആണെന്ന കാര്യം ഈ അവസരത്തില്‍ പരസ്യമാക്കിക്കൊള്ളുന്നു!!! :)

      Delete
  8. ഇന്ദുലേഖ ഉപയോഗിക്കൂ..ഉള്ള മുടിയും കളയൂ...

    ReplyDelete
  9. ഗള്‍ഫ്‌ ഗേറ്റ് കൂടി നോക്കൂ ....

    അല്ല ഇങ്ങിനെ തന്നെ തുടരാം എന്നാണെങ്കില്‍ ഒരു ബുള്‍ഗാന്‍ കൂടി ഫിറ്റ്‌ ചെയ്യാന്‍ മറക്കണ്ട :)

    ReplyDelete
    Replies
    1. ഇങ്ങനെ തുടരാനാണ് പ്ലാന്‍ :)

      ബുള്‍ഗാന്‍ സ്ഥിരമാക്കി :)

      Delete
  10. കഷണ്ടിക്കു മരുന്നില്ല

    ReplyDelete
  11. എന്നിട്ടും വന്നില്ലേ ലിബി ...മുടി ...സാരമില്ല സാറാമ്മ ക്ഷമിക്കും

    ReplyDelete
    Replies
    1. ക്ഷമിച്ചാ....സാറാമ്മയ്ക്ക് കൊള്ളാം :P

      Delete
  12. ആര് പറഞ്ഞു കഷണ്ടിക്ക് മരുനില്ലന്നു

    ReplyDelete
    Replies
    1. ങേഹ്.....

      പിള്ളേച്ചാ....ഉണ്ടോ??????

      Delete
  13. ഇനി വെളുപ്പിക്കാന്‍ മരുന്ന് വാങ്ങാന്‍ പോയ ആ കറുമ്പന്‍ "Z" ഡോക്ടറിനെ കുറിച്ച് കൂടി എഴുതൂ..... :)

    ReplyDelete
  14. പോസ്റ്റ്‌ ആയിട്ടിരിക്കുമ്പൊ വായിക്കാൻ ഒരു പ്രത്യേക രസം. :)

    ReplyDelete
  15. അളിയാ....വണ്ടിയെടുക്ക്!!! കഷണ്ടിക്ക് മരുന്നില്ലെടെ!!!! :D

    ReplyDelete
  16. ഉള്ള മുടി കളയാതെ പോന്നത്‌ തന്നെ ബുദ്ധി.

    ReplyDelete