Thursday 6 June 2013

സര്‍ വില്‍ഫ്രെഡ് സ്ക്ലിനോയി തീവണ്ടിയാപ്പീസ്!!


കൊല്ലവര്‍ഷം 952 -ആം ആണ്ട് , ചിങ്ങം 6 !!!!

വില്‍ഫ്രെഡ് പെരേര സ്ക്ലിനോയി സായിപ്പ്  പട്ടാമ്പി കടപ്പുറത്ത് ആദ്യമായി കാലുകുത്തി!!!


വൃദ്ധയായ മാതാവിന് പനി പിടിച്ചതിനാല്‍ ഇത്തിരി കുരുമുളക് വാങ്ങാന്‍ വന്നതാണ് അദ്ദേഹം!!!


[[ കുരുമുളക് വിസ്കിയില്‍ ഇട്ടു ഒരു പിടി പിടിച്ചാല്‍ പനി  ചെക്കോസ്ലോവാക്യ കടക്കും എന്ന് വാസ്ക്കോഡ ഗാമ ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞിരുന്നത്രേ!!! ]]

അന്നും കേരളത്തിന്റെ ഗതാഗത സംവിധാനങ്ങള്‍ അത്ര പുരോഗമിചിട്ടില്ലായിരുന്നു!! കുരുമുളക് കിട്ടണമെങ്കില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി വരെ പോകണം!!


കടല്‍ മാര്‍ഗം പോകാന്‍ ആണെങ്കില്‍ ആലപ്പുഴ കഴിഞ്ഞാ പിന്നെ കടലില്ല!!!


കാള വണ്ടിക്ക് അങ്ങെത്തുംപോഴേക്കും സ്പെയിനില്‍ പനി പിടിച്ചിരിക്കുന്ന മാതാവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും!!


അദ്ദേഹം അന്ന് പട്ടാമ്പി ഭരിച്ചിരുന്ന ചേര രാജാവ് സോമന്‍ പിള്ളയെ പോയി കണ്ടു... സങ്കടമുണര്‍ത്തിച്ചു!!


വില്‍ഫ്രെഡിന്‍റെ മാതൃ സ്നേഹം കണ്ടു മനസ്സലിഞ്ഞ രാജാവ് സ്വന്തം കൊട്ടാരത്തില്‍ രാജ്ഞിക്ക് പനിവരുമ്പോള്‍ ഉപയോഗിക്കാന്‍ വച്ചിരുന്ന കുരുമുളക് എടുത്തു കൊടുക്കുകയും വില്‍ഫ്രെഡ് അടുത്ത കപ്പലില്‍ തന്നെ സ്പെയിനിലേക്ക് തിരിക്കുകയും  മാതാവിന്റെ പനി മാറ്റുകയും ചെയ്തതായി   ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു!!!


ഈ സംഭവം സ്പെയിനിലാകെ സന്തോഷ്‌ പണ്ടിട്ടിന്റെ പാട്ട് പോലെ പടര്‍ന്നു പിടിച്ചു!!

കേട്ടവര്‍ കേട്ടവര്‍ ആ അത്ഭുത വസ്തു [കുരുമുളക് -മെയിഡ് ഇന്‍ റാന്നി ] കാണാന്‍ വില്ഫ്രെഡിന്‍റെ വീട്ടില്‍ വരുകയും കൂട്ടത്തില്‍ സോമന്‍ രാജാവിന്റെ വിശാലമനസ്കതയെ പറ്റി കേട്ട് അത്ഭുത പരതന്ത്രര്‍ ആവുകയും ചെയ്തു!!!


കണ്ടവര്‍ കണ്ടവര്‍  വില്‍ഫ്രെഡിനോട് പറഞ്ഞു :


" ഡ്യൂട് , സോമന്‍ കിംഗ്‌ ഈസ്‌ എ വെരി ഗുഡ് പേര്‍സണ്‍ . ഇഫ്‌ ഹീ ഡിടിന്റ് ഗീവ് കുരുമുളക് , യുവര്‍ മദര്‍ വില്‍ ബീ ഇന്‍ ഹെല്‍ നൌ!

സോ ,യൂ ഹാവ് റ്റു  ടു സംതിംഗ് ഫോര്‍ ഹിസ്‌ കണ്ട്രി!! "


വില്‍ഫ്രെഡിനു ഉറക്കമില്ലാതെ ആയി !!


രാവും പകലും ചിന്തിച്ചു ചിന്തിച്ചു  അവസാനം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു വീണ്ടും പട്ടാമ്പിയിലേക്ക് കപ്പല് കയറി!!


രാജ കൊട്ടാരത്തില്‍ എത്തി സോമന്‍ രാജനെ മുഖം കാണിച്ചു!!

തന്റെ മാതാവിന്റെ ജീവന്‍ രക്ഷിച്ചത് അങ്ങാണെന്നും ഇതിനു പ്രത്യുപകാരം ചെയ്തില്ലെങ്കില്‍  തനിക്ക് സമാധാനം കിട്ടില്ലെന്നും ഒക്കെ പറഞ്ഞു  ഒരു A3 പേപ്പറില്‍ വരച്ച ഒരു പ്ലാന്‍ തിരുസന്നിധിയില്‍ വച്ചു!!!


പഴേ പോളിടെക്നിക്കായ രാജാവിന് അതെന്താണെന്നു മനസ്സിലാക്കാന്‍ അധികം സമയം ഒന്നുമെടുത്തില്ല!!!


പട്ടാമ്പി മുതല്‍ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന ഒരു റെയില്‍വേ ലൈന്‍!!! :)


റാന്നി ഭാഗത്ത്‌ ഭാവിയില്‍ ആറന്മുള വിമാനതാവളം വരുന്നത് മുന്‍കൂട്ടി കണ്ടു കൊണ്ടാണെന്ന് തോന്നുന്നു.....വില്‍ഫ്രെഡ് തന്റെ പ്ലാനില്‍ പത്തനംതിട്ട ജില്ലയിലെ സ്റ്റേഷന്‍ തിരുവല്ലാ ഭാഗത്താണ് അടയാളപ്പെടുത്തിയിരുന്നത്!!   റാന്നിയില്‍ കുരുമുളക് വാങ്ങാന്‍ പോകുന്നവര്‍ക്ക് "തിരുവല്ല" സ്റ്റേഷനില്‍ ഇറങ്ങി പമ്പയാര്‍ വഴി ബോട്ടിന് പോകാനുള്ള പ്രത്യേക സ്കെച്ചും അതില്‍ ഉണ്ടായിരുന്നു!!


രാജാവിന്റെ മനസ്സു നിറഞ്ഞു...  കൊട്ടാരത്തിലെ കുരുമുളക് ദാരിദ്ര്യം തീരാന്‍ പോകുന്നു....മലയാള നാടിന്റെ ഇങ്ങേ  അറ്റം മുതല്‍ അങ്ങേ  അറ്റം വരെ തീവണ്ടി ഓടാന്‍ തുടങ്ങുന്നു!!!  ഇത് സ്വപ്നമോ സത്യമോ!!!


പാളം പണിയാനാവശ്യമായ ഇരുമ്പ് ചൈനയില്‍ നിന്നും ആവശ്യമായ കരിങ്കല്ല് കഷ്ണങ്ങള്‍ ഹിമാലയത്തില്‍ നിന്നും പൊട്ടിചെടുക്കാമെന്നും മന്ത്രി പുംഗവന്‍ രമേശ്‌ പി.പി  അറിയിച്ചപ്പോ പിന്നെ രാജാവൊന്നും നോക്കിയില്ല ....കുറച്ചു തമിഴന്മാരേം ഇത്തിരി ബംഗാളികളേയും വിളിച്ചു പണി തുടങ്ങി!!!


പണി അതിവേഗം ബഹുദൂരം പുരോഗമിക്കവേ......വില്‍ഫ്രെഡ് തന്‍റെ മനസ്സില്‍ അടക്കി വെച്ചിരുന്ന ആഗ്രഹം ഇത്തിരി ചമ്മലോടെ രാജാവിനോട് പറഞ്ഞു!!


അല്ലയോ സോമന്‍ രാജന്‍ ,


ഞാന്‍ ആദ്യമായി മലയാള നാട്ടില്‍ കാലുകുത്തിയ സ്ഥലം പട്ടാമ്പിയാണ്...

അതുകൊണ്ട്  കേരളത്തിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനും പട്ടാമ്പിയില്‍ തന്നെ വേണം...അങ്ങ് എതിരൊന്നും പറയരുത് .. :)


വില്‍ഫ്രെഡ് മലയാള നാടിനു ചെയ്ത ഈ നല്ല കാര്യത്തെ ഓര്‍ത്തു രാജാവ് മറ്റൊന്നും നോക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുകയും ആ സ്റ്റേഷന്           " സര്‍ വില്‍ഫ്രെഡ് സ്ക്ളിനോയി തീവണ്ടിയാപ്പീസ്" എന്ന് പേര് നല്‍ക്കുകയും ചെയ്തു!!!

അങ്ങനെ ആണത്രേ  പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്!!! :P  :P  :P  :P

~Li Bi ~

119 comments:

 1. എന്താ പറ്റിയത് ? തീവണ്ടി മുട്ടിയോ ?

  അതോ ഏതെങ്കിലും പട്ടാമ്പിക്കാരന്റെ തല്ലു കൊണ്ടോ ?

  ReplyDelete
  Replies
  1. ഇത് ഏതേലും പട്ടാമ്പിക്കാര്‍ വായിച്ചിട്ട് തല്ലാന്‍ വന്നെങ്കിലേ ഉള്ളൂ മനോജേട്ടോ.... ;)

   Delete
 2. ആളു മോശമില്ലല്ലോ- ചരിത്ര പഠനം ഒക്കെ ഉണ്ടല്ലേ? എനിക്ക് ഇങ്ങനത്തെ കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാനേ പറ്റില്ല. നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
  Replies
  1. ഹോ.....ഇത് ചരിത്രമാണെന്നു ചേച്ചി വിശ്വസിചെങ്കില്‍ വേറെ കമന്റ് ഒന്നും ഇനി വേണ്ട :D

   Delete
 3. ഓഹോ.. അങ്ങനെയാണല്ലേ പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്.. :D വില്‍ഫ്രെഡ് പെരേര സ്ക്ലിനോയി സായിപ്പ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ വീട്ടിലെത്താന്‍ കഷ്ടപ്പെട്ടേനെ.. :P

  ReplyDelete
  Replies
  1. എല്ലാ പട്ടാമ്പി നിവാസികളുടെയും പേരില്‍ സോമന്‍ രാജനും വില്‍ഫ്രെഡ് സായ്വിനും നന്ദി പ്രകാശിപ്പിക്കാന്‍ ഈ അവസരം നിയാസിന് ഉപയോഗിക്കാവുന്നതാണ് :P

   Delete
 4. പട്ടാമ്പി കടപ്പുറം കലക്കി!! ! ഈ വാര്‍ത്ത കേട്ട് ഞെട്ടാത്ത പട്ടാമ്പിക്കാരില്ല എന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്!

  ReplyDelete
  Replies
  1. ഇത്ര പെട്ടന്ന് പത്രത്തിലും വന്നോ.....

   എന്‍റെ ചരിത്രം മാറുമോ? :D

   Delete
 5. കീടനാശിനി അടിച്ച നെല്ലിക്ക ധാരാളം വേണ്ടി വരും ധാര ചെയ്യാന്‍ ,, എന്തായാലും ആദ്യം ഗോമൂത്ര സേവയില്‍ തുടങ്ങാം.. ല്ലേ...

  ReplyDelete
  Replies
  1. :P

   ഒന്ന് പേടിപ്പിച്ചാ മതി.... മരുന്നൊന്നും വേണ്ട...

   ഞാന്‍ നന്നായിക്കോളാമേ!!! :D

   Delete
 6. ഹെന്റമ്മോ....! വിജ്രുംഭിച്ചുച്ചസ്ഥായിയിലെത്തിത്തലകുത്തിത്താഴെവീണമിട്ടുപൊട്ടിപ്പോയെന്റെ ലിബ്യേ.....!

  ReplyDelete
  Replies
  1. ഹ്ര്ര്ര്ര്ര്ര്ര്‍!!!!!

   ഇങ്ങളിപ്പോ എതാശൂത്രീലാ....

   തരണം ചെയ്തോ അപകട് നില?

   :o

   Delete
 7. ഇനിയാ എം. ജി. എസ്. നാരായണനൊക്കെ എന്ത് ചെയ്യും? :(

  ReplyDelete
  Replies
  1. ഓര്‍ക്കൊക്കെ എന്തും ചെയ്യാലോ....:)

   Delete
 8. മിസ്റ്റർ സ്ക്ലിനായിയുടെ അപ്പാപ്പൻ ഒരു ഇട്ടിക്കോര ആയിരുന്നു എന്നാണ് തോന്നുന്നത്!

  ReplyDelete
  Replies
  1. സ്പെയിനില്‍ ഇട്ടിക്കോര എന്ന നാമം നിയമപരമായി നിരോധിച്ചിരിക്കുകയാണ് ...


   സ്ക്ളിനായിയുടെ അപ്പാപ്പന്‍ ഡിക്രൂസ് ഫ്രാന്‍സിസ്കോ എന്നു പേരായ ഒരു അറിയപ്പെടുന്ന ഭിഷഗ്വരന്‍ ആയിരുന്നു :)

   Delete
 9. ഷെർലക് ഹോംസ് എഴുതിയ ആൽഫ്രഡ് ഹിച്കോക്ക് എന്ന പുസ്തകത്തിലെ നാലാം അദ്ധ്യായത്തിൽ പരാമർശിക്കുന്നുണ്ട് ഇക്കാര്യം. ഇത് കപ്പ മാന്തിയെടുക്കുന്നതു പോലെ മാന്തിയെടുത്ത് പൊതു ജനസമക്ഷം അവതരിപ്പിക്കാനുള്ള ചങ്കൂറ്റത്തെ എന്ത് തെറി പറഞ്ഞാലും അധികമാവില്ല..

  ReplyDelete
  Replies
  1. നാലാം അദ്ധ്യായം അവിടെ നില്‍ക്കട്ടെ....


   തെറി മ്മക്ക് ഫോണില്‍ പറയാം..ഇബ്ടെ മാണ്ട.....ആരേലും കാണും :p

   Delete
 10. ഇഞ്ചുരിലൂടെയും ഒരു റെയിൽപാലം വന്നെങ്കിൽ നന്നായിരുന്നു.
  മറ്റേ സായിപ്പു ചത്തു പോയോ???
  ഇല്ലെങ്കിൽ പുള്ളിയെ പോയി ഒന്ന് കണ്ടു നോക്കാമായിരുന്നു

  ReplyDelete
  Replies
  1. ഹ്മം.... ന്‍റെ റാന്നിയില്‍ ഒരു റെയില്‍പാളം ഇടാന്‍ തോന്നിയില്ല അങ്ങേര്‍ക്ക്....

   പിന്നാ ഇഞ്ചുര്‍ക്ക്.... അവിടെ കുരുമുളകില്ലല്ലോ!! :P

   Delete
 11. ആരാ പട്ടാമ്പിയെ പറയുന്നത്..?

  പട്ടാമ്പി കടപ്പുറത്താണല്ലേ ആ ചങ്ങായി വന്നത്..
  ആ കടപ്പുറം ഇന്നില്ലാന്ന് അറിയുമ്പോള്‍ തീര്‍ച്ചയായും ആ ചങ്ങായി സങ്കടപ്പെടുമായിരിക്കും.
  ന്നാലും ഇന്നലെ അതൊരു പുഴയായും(നിള),
  ഇന്നൊരു തോടായും,
  നാളെ അതൊരു മഴക്കുഴി ആയൊ,
  ഘട്ടറായോ ഉണ്ടാകും ന്ന് പറഞ്ഞ് സന്തോഷിപ്പിച്ചോളൂ..

  എന്തായാലും പട്ടാമ്പിയുടെ ഈ അധികം അറിയപ്പെടാത്ത ചരിത്രം പറഞ്ഞ മഹാ ചരിത്രകാരാ അങ്ങേക്ക് നല്ല നമസ്കാരം.

  മുന്നറിയിപ്പ് : പട്ടാമ്പിയിലേക്ക് മണല് കയറ്റി അയക്കരുത് ട്ടാ..

  ReplyDelete
  Replies
  1. പട്ടാമ്പി കടാപ്പുറത്തെ മണലിനെ അപമാനിക്കുന്ന ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്യില്ല സ്മി ഭായ് :)

   Delete
 12. ചരിത്ര സത്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു... പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായതിനെ പറ്റി പലരും വേറെ പല മണ്ടത്തരങ്ങളും പറഞ്ഞു നടക്കുന്നുണ്ട് എന്ന് ഈയവസരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. നല്ല ശ്രമം തുടരുക. അതുപോലെ തന്നെ വാസ്കോഡ ഗാമ കാപ്പാട് കാലുകുത്തിയ പാട് കണ്ടതിനെ കുറിച്ചും ഒരു ലേഖനം പ്രതീക്ഷിക്കുന്നു.. ന്യൂ ജെനറേഷന്‍ കുട്ട്യോള്‍ കണ്ടുപഠിക്കട്ടെ.. :D

  ReplyDelete
  Replies
  1. കണ്ടു പഠിച്ചാ മത്യാരുന്നു സംഗീ ;)

   Delete
 13. ഇതൊക്കെ പുതിയ തലമുറ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ്

  ReplyDelete
  Replies
  1. ചരിത്രം അങ്ങനെ ഒഴിവാക്കി കളയേണ്ട വസ്തുത അല്ലെന്നു പുതിയ തലമുറ അറിയണം!!


   പട്ടാമ്പിയില്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായതിനെ പറ്റി പല കഥകളും പലരും പറഞ്ഞു പരത്തുന്നു!!

   സത്യാവസ്ഥ ഇനിയെങ്കിലും കുട്ടികള്‍ മനസ്സിലാക്കട്ടെ :)

   Delete
 14. പുതിയ തലമുറ പഴയ ചരിത്രം വെളിപ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ ഇത് പോലെ തുണിയുണ്ടാകില്ല... നഗ്ന സത്യങ്ങള്‍ ..! വിളിച്ചു പറഞ്ഞ ഒളിപ്പോരാളിക്ക് ഇരുട്ടടിക്ക് സാധ്യത ..!

  ReplyDelete
  Replies
  1. കൊട്ടേഷന്‍ കൊടുക്കല്ലേ :D

   Delete
 15. താങ്ക് യൂ ലിബി
  ഇത് വായിച്ചില്ലെങ്കില്‍ ഈ ചരിത്രം അറിയുകയില്ലായിരുന്നു
  ഇങ്ങനെയാണ് ആ റെയില്‍വേ സ്റ്റേഷന്റെ ചരിത്രമെന്ന് ഒരു സ്കൂളിലും പഠിച്ചിട്ടില്ലല്ലോ

  സത്യാവസ്ഥ ഇനിയെങ്കിലും കുട്ടികള്‍ മനസ്സിലാക്കട്ടെ

  (ഇനീം സ്റ്റേഷന്‍ ചരിത്രങ്ങള്‍ പലതുണ്ട് കേരളത്തിലെ പാണന്മാര്‍ പാടിനടക്കുന്നു. ബാക്കിയുംകൂടെ എടുത്ത് മാന്തിപ്പുറത്തിടൂ.....ഹഹഹ)

  ReplyDelete
  Replies
  1. മാന്താന്‍ കൈ പട്ടാമ്പിക്കാര് ബാക്കി വെച്ചാല്‍....തീര്‍ച്ചയായും പുറത്തിടും അജിത്തേട്ടാ :D

   Delete
 16. പട്ടാമ്പി സ്റ്റേഷന്‍ അതിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ പ്ലാന്‍ ഇടുന്നണ്ട് ഇപ്പൊ...
  ഒപ്പം ചരിത്രം പുറം ലോകത്തെ അറിയിച്ച അങ്ങേയ്ക്ക് സോമന് രാജാവിന്റെ ഒടിഞ്ഞ ഒരു പല്ല് സ്നേഹോപഹാരമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ടത്രേ....
  ( ബ്ലോഗ്‌ വാര്‍ത്തയില്‍ നിന്നും അറിഞ്ഞതാ )

  ReplyDelete
  Replies
  1. സ്വര്‍ണ്ണ പ്പല്ലാണോ?.....

   Delete
 17. അങ്ങനെയാണ് പട്ടമ്പി റയില്‍വേ സ്റ്റേഷന്‍ ഉണ്ടായത് .അങ്ങിനെ ആ ചരിത്രം കു‌ടി അറിഞ്ഞു .ആശംസകള്‍

  ReplyDelete
 18. വൈക്കത്ത് അമ്പലം ഉണ്ടായ ഐതിഹ്യം കൂടി അറിഞ്ഞാല്‍ കൊള്ളാം

  ReplyDelete
  Replies
  1. വൈക്കത്ത് ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കളെ കാണാന്‍ പോകുന്നതാ :)

   അത് വേണോ? :D

   Delete
 19. പട്ടാമ്പിയുടെ അയൽനാട്ടുകാരനായ ഞാൻ ഈ ചരിത്രം അറിയാതെ പോയല്ലോ!! :)

  ReplyDelete
  Replies
  1. എല്ലാത്തിനും അതിന്‍റേതായ സമയം ഉണ്ട് ദാസാ !! :)

   Delete
 20. ഞാന്‍ പട്ടാമ്പിയില്‍ നിന്ന് ഇവിടെ എത്തുന്നത്‌വരെ ഇങ്ങിനെയൊരു ചരിത്രം ഇല്ലായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു അല്ലേ... എന്തായാലും ചരിത്രം നന്നായി!

  ReplyDelete
  Replies
  1. കാലമെത്ര കഴിഞ്ഞാലും സത്യം മറനീക്കി പുറത്തുവരും എന്ന് മനസ്സിലായില്ലേ :)

   Delete
 21. മറഞ്ഞിരുന്ന പല സത്യങ്ങളും അങ്ങനെ പുറത്തു വരുന്നു.കൂടെ സ്പെയികാരന്‍ സായിപ്പ്‌ ഇംഗ്ലീഷ് സംസാരിച്ചു എന്നും.

  ReplyDelete
  Replies
  1. അക്കാലത്ത് ചില ക്രിസ്ത്യന്‍ മിഷനറിമാര്‍ അമേരിക്കയില്‍ നിന്നും സ്പെയിനിലെത്തി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു!! സ്പെയിനില്‍ നിരീശ്വരവാദികള്‍ ശക്തി പ്രാപിച്ചു വരുന്ന സമയമായിരുന്നു അത്!! അതിനൊരു തടയിടുക എന്നുള്ളതായിരുന്നു അവരുടെ ഉദ്യമം!!

   അവര്‍ വന്നു താമസിച്ചത് സര്‍ സ്ക്ലിനോയിയുടെ ഭവനത്തിനു അടുത്തായിരുന്നെന്നും ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു!!

   കുരുമുളക് കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ കൂടുതലും ഇവരായിരുന്നത്രേ!!

   ഈസ്റ്റിന്ത്യാ കമ്പനി എങ്ങനെ ഇന്ത്യയിലേക്ക്‌ വന്നു എന്ന് ഇനി തെളിയിച്ചു പറയേണ്ടതില്ലലോ.... :)

   [[എഴുതപ്പെടാന്‍ ഒരുപാട് സത്യങ്ങള്‍....കിടക്കുന്നു... വഴിയെ വരും :) ]]

   Delete
 22. ഒഹ്ഹൊ അപ്പൊ അങ്ങിനാണു പട്ടാമ്പി റെയില്വേ സ്റ്റേഷനുണ്ടയേ.. !!

  ReplyDelete
 23. ഇതാണ് പട്ടാമ്പിഎങ്കില്‍ അപ്പൊ ഞാന്‍ ഏതു കോത്താഴത്തുകാരനാ? പടാമ്പി ബ്ലോഗേഴ്സ് അസോസിയെഷന്‍ ഈ പോസ്റ്റില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു . . .

  ReplyDelete
  Replies
  1. പട്ടാമ്പിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്ന ഈ പോസ്റ്റിനെ ബ്ലോഗേഴ്സ് അസ്സോസ്സിയേഷന്‍ തള്ളിപ്പറയുന്നതിലുള്ള അമര്‍ഷവും കുല്‍പ്ലോഷവും രേഖപ്പെടുത്തിക്കൊള്ളുന്നു!!! :o

   Delete
 24. പട്ടാമ്പിയീലെപ്പൊഴാ കടലുണ്ടായത് ?

  ReplyDelete
  Replies
  1. അങ്ങനെ ഒരു കടല്‍ അവിടെ സ്ഥിതി ചെയ്തിരുന്നു - ആ സമയത്തെ ഗൂഗിള്‍ മാപ്പ് സേര്‍ച്ച്‌ ചെയ്താല്‍ ബോധ്യമാവുന്നതാണ് :)


   നമ്മുടെ കണ്മുന്നിലല്ലേ ഭാരതപ്പുഴ നാമാവശേഷമായത്!!!

   പിന്നാണോ നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഒരു ചെറ്യ കടല്‍ ;)

   Delete
 25. രണ്ടാം ഭാഗം .....

  അങ്ങിനെ പട്ടാമ്പി പിന്നെയും വികസിച്ചു , വള്ളി ട്രൌസര്‍ ഇട്ടു നടന്ന ആ പൊടിമീശക്കാരന്‍ വളര്‍ന്നു വലുതായപ്പോള്‍ പട്ടാമ്പി സ്റെഷനില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദമാം എന്ന അറേബ്യന്‍ പട്ടണത്തില്‍ എത്തി, അവിടെ കഷ്ടപ്പെട്ട് കഫീല്‍ കാണാതെ പോസ്റ്റുകള്‍ ഇല്ലാതെ മാറാല കെട്ടി കിടന്ന ബ്ലോഗ്‌ എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഉണക്ക റൊട്ടിയില്‍ തൈരും കൂട്ടി തിന്നുമ്പോള്‍ തലയില്‍ ഒരു എല്‍ ഇ ടി എമര്‍ജന്‍സി കത്തി, ഉടനെ ആ പട്ടാമ്പി ചരിതം ബൂലോകം മുഴുവന്‍ പ്രചരിച്ചു.അത് കണ്ട ബൂലോകം അപ്പോള്‍ തന്നെ ഒരു അവാര്‍ഡ് കൊടുത്തു, എന്നിട്ട് പറഞ്ഞു : നീ സുലൈമാനല്ല മോനെ ലിബി യാണ് ലിബി " ( വേണേല്‍ തുടരാം .........)

  ReplyDelete
  Replies
  1. ആ പഴയ പൊടിമീശക്കാരന് പട്ടാമ്പിയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നു ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു...

   താങ്കള്‍ ചരിത്രം വളച്ചൊടിക്കുകയാണ് :D

   Delete
 26. ഇതുപോലെ ഇടുക്കിയില്‍ ഡാം ഉണ്ടായ ചരിത്രം കൂടെ ഒന്നുപറയാമോ ലിബി

  ReplyDelete
  Replies
  1. തൊടുപുഴയിലേക്ക് ആദ്യമായി കെ.എസ്.ആര്‍.ട്ടി.സി ബസ് സര്‍വീസ് തുടങ്ങിയ ചരിത്രം മത്യോ?.. :)

   Delete
 27. പൊന്നാര ലിബി ഇതു ഞാൻ കഥ ഗ്രുപ്പിൽ വായിച്ചിരുന്നു ..
  അതിനു ശേഷം എനിക്കും വന്നു ഒരു സംശയം തിരൂര് റയില്വേ സ്റ്റെഷൻ എങ്ങിനെയായിരിക്കും ഉണ്ടായന്നു ..!!
  രാത്രി കുറെ കിടന്നു ആലോചിച്ചു പിന്നെ ഉറങ്ങിപോയി

  ഹ ആഹ ആഹ സത്യായിട്ടും ഞാൻ കുറെ ചിരിച്ചു

  ReplyDelete
  Replies
  1. ചിന്തിക്കുന്നവന് ദ്രിഷ്ടാന്തം ഉണ്ട് !!!

   എന്നല്ലേ.....

   ഒന്നൂടെ ശെരിക്കൊന്നു ചിന്തിച്ചു നോക്കിക്കേ.....ചിലപ്പോ തിരൂര്‍ ചരിത്രം വെളിവായെക്കാം :)

   Delete
 28. ഈ വിവരം,അല്ല ചരിത്രം, ഇവിടെ സമര്പ്പിച്ച ലിബിക്ക് ഒരു നൂറു ആശംസകൾ.ഇനിയും ഇങ്ങനത്തെ സത്യങ്ങൾ തിരുമുൻപിൽ ബോധിപ്പിക്കുമല്ലോ.

  ReplyDelete
  Replies
  1. സത്യങ്ങള്‍ അതാതു കാലങ്ങളില്‍ അതിന്‍റേതായ സമയത്ത് മറ നീക്കി പുറത്തു വന്നല്ലേ പറ്റൂ.....

   നമുക്ക് കാത്തിരിക്കാം!! :)

   Delete
 29. hahahha........... chirichu chirichu ...mathiyaayi ........
  kollaam,angane aanalle pattambi railway station undayathu :P

  ReplyDelete
  Replies
  1. എന്താ....അങ്ങനെ അല്ലാന്നുണ്ടോ? ഷംനെ... :P

   Delete
 30. ഹഹഹ ഉള്ളതാണോ ലിബൂ...ഗത സൂപ്പര്‍ ഗഡി...കേരളത്തില്‍ ആദ്യമായി യൂറോപ്പ്യന്‍ ക്ലോസറ്റ് ആ യാത്രയില്‍ സര്‍ വില്‍ഫ്രെഡ് സ്ക്ലിനോയി കൊണ്ട് വന്നതാണോ

  ReplyDelete
  Replies
  1. ഒള്ളതാ ഷബീ....സത്യായിട്ടും :p

   യൂറോപ്യന്‍ ക്ലോസറ്റിന്റെ കാര്യം എനിക്ക് ലഭിച്ച ഓലയില്‍ രേഖപ്പെടുത്തിയിട്ടില്ല!! :(

   Delete
 31. ഹഹ വളരെ നന്നായിട്ടുണ്ട് ഇതെഴുതിയ ലിബിയ്ക്കും പിന്നെ പട്ടാമ്പി തീവണ്ടിയാപ്പീസ് നിര്മ്മിച്ച്ച്ച ആ സായിപ്പിനും അത് നിര്മ്മിക്കാൻ അനുവാദം നല്കിയ സോമൻ രാശാവിനും പിന്നെ ഇത് വായിച്ച് കമന്റിയ മറ്റെല്ലാ സുഹൃത്തുക്കള്ക്കും ഒരായിരം അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. ഇത് വായിക്കാന്‍ സന്മനസ്സു കാണിച്ചു ഇവിടെ വരെ എത്തി വിലയേറിയ ചരിത്ര സത്യങ്ങള്‍ തിരിച്ചറിഞ്ഞ രമേശ്‌ ഭായിക്ക് പട്ടാമ്പി സ്റ്റേഷന്‍ മാസ്റ്ററുടെ പേരിലും എന്‍റെ വ്യക്തിപരമായ പേരിലുമുള്ള നന്ദി അറിയിച്ചു കൊള്ളുന്നു!!!

   Delete
 32. അങ്ങനെ ആണത്രേ പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്!!!

  ReplyDelete
  Replies
  1. അങ്ങനെ ആണെന്നു ചരിത്രം പറയുന്നു :)

   Delete
 33. വായിക്കാന്‍ നല്ല രസം.. :)

  ReplyDelete
 34. പുതിയ അറിവിന്‌ നണ്ട്രി ./.....

  ReplyDelete
  Replies
  1. ശരി പിള്ളേച്ചാ !!

   Delete
 35. ഇപ്പോള്‍ ആണെങ്കില്‍ നടത്തി കൊണ്ടു പോവാം ..വൈകിയാല്‍ തീവണ്ടി മതിയാവില്ല... :D

  ReplyDelete
  Replies
  1. മ്മക്ക് എയര്‍ ഇന്ത്യ ബിളിച്ചു പോവാം ജാസീ ;)

   Delete
 36. അമ്മേ!ഇതാണു നുമ്മ പറഞഞ ചരിത്രം

  ReplyDelete
 37. പോയവഴിക്ക് പുല്ലു മുളക്കില്ല.... അങ്ങനെയാണ്പ ട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത് :)

  ReplyDelete
  Replies
  1. ശെര്‍ക്കും അങ്ങനെ തന്നെയാണ്!!!

   :)

   Delete
 38. ചരിത്രം പറഞ്ഞു തന്നതിന് എങ്ങനെ നന്ദി പറയണം എന്നരിഞ്ഞു കൂടാ ..... സത്യത്തിൽ എന്താണ് പറ്റിയത് ? :) ;-)

  ReplyDelete
  Replies
  1. സത്യത്തില്‍ പറ്റിയതല്ലേ ശിഹാബ് ഭായ് പറഞ്ഞത്‌ ...സര്‍.സ്ക്ലിനോയിയുടെ അമ്മയ്ക്ക് പനി പിടിച്ചതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും!! :)

   Delete
 39. വളരെ നന്ദി , ഈ ഒരു അറിവ് സമ്മാനിച്ചതിന്ന്
  :p

  ReplyDelete
 40. LIBI CHETTA EE KUTHIRAVATTAM KUTHIRAVATTAM ENNU PARANJAAL KUTHIRAKALE KETTUNNA ALAYAMALLATTO?.....

  BALEBESH

  ReplyDelete
  Replies
  1. അല്ലേലും ചരിത്രകാരന്മാരെയും തത്വചിന്തകരെയും ലോകം ഭ്രാന്തന്മാരായെ കണ്ടിട്ടുള്ളൂ... :)


   Delete
 41. ഒരു രക്ഷയും ഇല്ലണ്ണാ .. ഇങ്ങളീ അടുത്ത കാലത്തൊന്നും ജനിക്കണ്ടതല്ലായിരുന്നു ...അത് പോട്ടെ, എന്റെ ഒരു റിക്യൊസ്റ്റ് ഉണ്ട് .. ഇമ്മടെ ഈ ശക്തൻ തമ്പുരാൻ ചരിത്രം ഒന്ന് ചികയണം .. ഏതോ അകന്ന ബന്ധത്തിലെ ഒരു അമ്മാവനായി വരുമെന്ന് പണ്ട് അച്ഛൻ പറഞ്ഞ ഒരു ചെറിയ ഓർമ്മയുണ്ട് .. ആ ദൌത്യം ഞാൻ വളരെ പ്രതീക്ഷയോടു കൂടെ അങ്ങ് കൈമാറുന്നു :)

  ReplyDelete
  Replies
  1. ഇങ്ങള് ജനിക്കേണ്ടവനേ അല്ലായിരുന്നു....എന്ന് പറഞ്ഞില്ലല്ലോ വൈശാഖെ.....

   അനക്ക്‌ അതിനു പ്രത്യേക നന്ദി!!! :P

   ശക്തന്‍ തമ്പുരാന്റെ കാര്യം മ്മക്ക് പരിഗണിക്കാം....ചെലവു ചെയ്യണം ട്ടാ....

   Delete
 42. സായിപ്പേ........... പട്ടാംബിക്കാരാ........ :D

  ReplyDelete
 43. പടച്ചോനേ ..ഇവനിത്രേം ഹീസ്ടരി ഒക്കെ അറിയാരുന്നോ ..കണ്ടാ തോന്നൂല കേട്ടാ ...

  ReplyDelete
  Replies
  1. അതെന്നാ ദീപേ ,
   ഹിസ്ടറി അറിയാവുന്നവരുടെ നെറ്റിയില്‍ എഴുതി ഒട്ടിക്കാരുണ്ടോ?.. :P

   Delete
 44. പഹയാ ഇങ്ങള് സുലൈമാനല്ല ഹനുമാനാ.. ഹനുമാന്‍...,...

  സംഗതി ക്ലാസായിണ്ട് ട്ടാ....

  ReplyDelete
 45. അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത് ...!!!

  (അങ്ങനെ സെര്‍ച്ച്‌ ചെയ്തപ്പോ ഒരു ലിങ്കില് സത്യം എന്താണെന്ന് അറിയാന്‍ കഴിഞ്ഞു - ദേ ഇബടെ - http://anju-pk.blogspot.in/2011/03/blog-post.html )

  ഹഹ... ഇങ്ങടെ ഒരു പട്ടാമ്പി... ഉവ്വേ!!!

  ReplyDelete
  Replies
  1. ഹോ....ആ കുട്ടി ചരിത്രത്തെ വളച്ചൊടിചിരിക്കുന്നു....

   വിഷ്ണൂ അത് വിശ്വസിക്കരുതേ...

   ഇതാണ് ശരിക്കും ചരിത്രം !!

   ശെരിക്കും :P

   Delete
 46. വെറുതെയല്ലാല്ലേ പട്ടാമ്പിക്കാര് ലിബിയെ അന്വേഷിച്ച് നടക്കുന്നത്, മറ്റൊരു ചരിതം എഴുതി ചേര്‍ക്കാന്‍..., :)

  ReplyDelete
  Replies
  1. ആരാ....ആ.....രാ..... തിരഞ്ഞു നടക്കുന്നേ? :o
   എന്‍റെ നമ്പര്‍ കൊടുക്കണ്ടാ ട്ടൊ... ;)

   Delete
 47. ചരിത്ര ഗവേഷകനായ അങ്ങ് വേണ്ടി വന്നു ഈ മഹത് സത്യം ലോകത്തിന് മുന്നിലെത്തിക്കാൻ... ആയുസും ആരോഗ്യവും ഉണ്ടാവട്ടെ! കൂടുതൽ ചരിത്ര സത്യങ്ങൾ പുറത്ത് കൊണ്ട് വരാൻ അങ്ങേക്കാവട്ടെ! നമോവാകം!!

  എന്ന്

  ഒരു ആരാധകൻ

  ഒപ്പ്.
  കുത്ത് :)

  ReplyDelete
  Replies
  1. അവസാനത്തെ കുത്ത് വേണ്ടായിരുന്നു റൈനീ....

   :D

   Delete
 48. ശോ.....ഇനി പറഞ്ഞിട്ടെന്താ.....

  ഒരു ബുക്ക് വാങ്ങി വെയ്ക്ക്....അടുത്തതവണ കാണുമ്പോ തരാം ;)

  ReplyDelete
 49. അങ്ങിനെയാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷൻ ഉണ്ടായത് ല്ലേ.., അപ്പോ കോഴിക്കോട് കോർപറേഷനോ?

  ReplyDelete
  Replies
  1. ഈ കോയിക്കോടൊക്കെ എന്നാ ഉണ്ടായത് കോയാ... ;)

   Delete
 50. Replies
  1. പട്ടാമ്പി പാറകള്‍!!

   [[ശ്രേഷ്ട മലയാളം ]] :)

   Delete
 51. ങേ... ഞാൻ മുന്പ് ഇവിടെ വന്നിരുന്നല്ലോ, ന്നിട്ടും കമന്റ്‌ ഇട്ടില്ലേ..!!!! ......... ന്നാൽ ന്നാ ... ങ്ങളാണ് മോനെ ബ്ലോഗിലെ ചരിത്ര പണ്ഡിത ശിരോമണി കൂഷ്മണ്ട മണ്ടൂകം :)

  ReplyDelete
  Replies
  1. ഹോ....ന്ത്‌ മണ്ടൂകം ആണെന്ന്?...

   Delete
 52. ഹ ഹ ഉഗ്രന്‍.......,

  ഇങ്ങള്‍ക്ക് കിട്ടിയ ഓലയില്‍ കുന്നംകുളം എയര്‍പോര്‍ട്ട്‌ ഉണ്ടായ കഥ ഉണ്ടാണാവോ ???

  ReplyDelete
  Replies
  1. ആ ഓല കഴിഞ്ഞ റിയാദ് പൂരത്തിന് പോയപ്പോ കളഞ്ഞു പോയി...

   :(

   മുത്തച്ഛന്‍ ഫോട്ടോ സ്ടാറ്റ് എടുത്തു വെച്ചിട്ടുണ്ടോന്നു നോക്കട്ടെ :)

   Delete
 53. സൊ ദിസ്‌ ഈസ്‌ ദി സ്റ്റോറി ഓഫ് ഔര്‍ പട്ടാമ്പി കംഫോര്ട്ട് സ്റ്റേഷന്‍ സോറി റെയില്‍വെ സ്റ്റേഷന്‍. വെരി ഇന്ഫോര്‍മീറ്റിവ് ആന്‍ഡ്‌ ഇന്റ്രോഗറ്റിവ്.

  ഐ ഹേര്‍ഡ് ദാറ്റ്‌ എ പയ്യന്‍ ഹു വാസ് സെല്ലിംഗ് ചായ ഇന്‍ ദിസ്‌ സ്റ്റേഷന്‍ ഈസ്‌ ദി സെല്ലിംഗ് സോഫ് സോളാര്‍ പാനല്‍ വിത്ത്‌ സരിത ഇന്‍ കെ.എസ്.എ? ഈസ്‌ ദാറ്റ്‌ ട്രു?

  ReplyDelete
  Replies
  1. നോ.....നോ.....നോ
   യൂ ആര്‍ മിസ്റ്റെയ്ക്കണ്‍!!

   ദാറ്റ് ബോയ്‌ വെന്റ് ടു ആഫ്രിക്ക ടു സ്റ്റഡി സോഫ്റ്റ്‌വെയര്‍ ടു മേയ്ക്ക് ഓട്ടോമാറ്റിക് തീവണ്ടീസ്!!!

   :)

   Delete
 54. അല്‍ബുക്കര്‍ക്ക് സങ്കരയിനം കുരുമുളകുണ്ടാക്കി ഗോവയ്ക്ക് കടത്താന്‍ കൂടിയല്ലേ തീവണ്ടിയാപ്പീസു ഉണ്ടാക്കിയത് ലിബി?!!!!

  ReplyDelete
  Replies
  1. ഇതില്‍ ലിബിക്ക് പങ്കൊന്നുമില്ല!!!

   എല്ലാം ചരിത്രം മാത്രം!!!

   ഗോവക്കാര്‍ പൊതുവേ കുരുമുളക് വിരോധികള്‍ ആയിരുന്നു!!

   ആയതിനാല്‍ തന്നെ.... ആ സംശയം അസ്ഥാനത്താണ് !!


   :)

   Delete
 55. ഹ... ഹ... ഹാ .. അങ്ങിനെയാണ് പട്ടാമ്പി റെയില്‍വേ സ്റേഷന്‍ ഉണ്ടായത്.
  രസകരമായ എഴുത്ത് ലിബി .. ഇഷ്ട്ടായി

  ReplyDelete
  Replies
  1. നന്ദി വേണുവേട്ടാ :)

   Delete
 56. അങ്ങിനെയാണ് പട്ടാമ്പി റെയില്‍വേ സ്റേഷന്‍ ഉണ്ടായത്.

  ReplyDelete
  Replies
  1. :)

   അങ്ങനെ തന്നെ ആണ്..

   സത്യം !!

   Delete
 57. :)


  http://variyumvarayum.blogspot.in/2013/07/blog-post_14.html

  ReplyDelete
 58. Replies
  1. അതിന്നും ഒരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുന്നു ഷാഹിദ് ഭായ്....

   പഴയ ഓല ഒന്നൂടെ എടുക്കട്ടെ.....തെളിവുകള്‍ കിട്ടാതിരിക്കില്ല :)

   Delete
 59. ഞങ്ങള്‍ പട്ടാമ്പിക്കാരെ കരിവാരി തേക്കുക എന്ന ഗൂഡലക്‌ഷ്യം ഈ പോസ്റ്റിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നില്ലേ എന്നൊരു സംശയം... :o!എങ്കിലും, ഞങ്ങള്‍ പട്ടാമ്പിക്കാര്‍ പണ്ട് മുതലേ ക്ഷമാശീലരും സ്നേഹസമ്പന്നരും ആയതുകൊണ്ട്... മാപ്പൊന്നും പറയണ്ടാ...!! പൊക്കോ ...!! :p!:)!

  ReplyDelete
  Replies
  1. ഇല്ല ....മാപ്പ് ഞാന്‍ തരും...

   ഒരു കുന്നംകുളം മാപ്പ് എടുക്കട്ടെ :D

   http://libinsonsam.blogspot.com/2013/07/blog-post.html

   Delete
 60. പണ്ട് രാത്രിയില്‍ തീവണ്ടിയില്‍ പോകുമ്പോള്‍ ഷൊര്‍ണ്ണൂര്‍ റെയില്‍ വേ സ്റ്റേഷന്‍ കഴിഞ്ഞ് പട്ടാമ്പി എത്തുവാന്‍ ആകുമ്പോള്‍ ആകെ ലൈറ്റില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന നിള ഹോസ്പ്പിറ്റല്‍ ന്‍റെ പ്രതിബിംബം നോക്കി ഞങ്ങള്‍ ചുമ്മാ കാച്ചുമായിരുന്നു ഹാ ഇന്ന് പട്ടാമ്പിയില്‍ കപ്പല്‍ വന്നിട്ടുണ്ടല്ലോ എന്ന് അത് കേള്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുഴയിലേക്ക്‌ നോക്കുമായിരുന്നു ...

  ആളുകളെ പറ്റിക്കാന്‍ അങ്ങിനെ എത്ര നുണകള്‍ പറഞ്ഞിരിക്കുന്നു പക്ഷെ അതൊന്നും ഇത്രേം വരില്ല. ..... കലക്കി മാഷേ...

  ReplyDelete
  Replies
  1. :)

   ഒരു പട്ടാമ്പിക്കാരന്റെ നാവില്‍ നിന്ന് ഇത് കേള്‍ക്കുമ്പോ വല്ലാത്ത സന്തോഷം!!

   നന്ദി ഷബീര്‍!!

   Delete
 61. നന്ദി ലിബിച്ചാ ഏറെ നാളായി എന്നെ അലട്ടിയിരുന്ന തംശയം മാറി കിട്ടി :-P

  ReplyDelete
 62. നോം വീണ്ടും ലിബിരാജാവിന്റെ ഗ്രന്ഥപ്പതിപ്പിന്റെ ബ്ലോഗ്‌ വേർഷൻ വായിച്ചു. നോമിന് ചിരിയും വന്നൂ. സ്വാമി മൂകാംബികയിലെ കുന്നിന്മോളിലെ ഓട്ടയിൽ ഇരിക്കേണ്ടാവനല്ല. കൂശ്മാന്ടങ്ങൾ വിളമ്പി വളിപ്പിച്ച ചരിത്രത്തെ അടിയങ്ങൾക് പകര്ന്നു നൽകേണ്ടവനാണ്.
  ദൗതസ്യ മര്നാജ ദോ മൊട്ടതു ചരിസ്ത്രസ്യ ലിബിയലു:
  അതായത് ആരെങ്കിലും ചരിത്രത്തിൽ സംശയം പ്രകടിപ്പിച്ചാൽ അവർ ലിബി രാജാവിന്റെ ഗ്രന്ഥം പാരായണം ചെയ്യട്ടെ - എന്നാണല്ലോ -
  നോം അനുഗ്രഹിച്ചിര്ക്ക്നൂ

  ReplyDelete